
Rajendra Arlekar appointed Kerala Guv, Arif Mohammed Khan Shifted to Bihar
കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറാകും. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകർ ആണ് പുതിയ കേരള ഗവര്‍ണര്‍.മിസോറാം ഗവര്‍ണര്‍ ഡോ. ഹരി ബാബുവിനെ ഒഡിഷ ഗവര്‍ണറായി നിയമിച്ചു.
ജനറല്‍ വി.കെ സിങ് മിസോറാം ഗവര്‍ണറാവും.അജയ് കുമാര്‍ ഭല്ലയാണ് മണിപ്പൂരിന്‍റെ പുതിയ ഗവര്‍ണര്‍.സെപ്തംബര്‍ അഞ്ചിനാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേന്ദ്ര ആര്‍ലേകര്‍ ഗോവയില്‍ നിന്നുള്ള നേതാവാണ്. ഗോവ നിയമസഭ സ്പീക്കറായും മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ആര്‍ലേകര്‍ ബിഹാറില്‍ ഗവര്‍ണറായി ചുമതലയേറ്റത്. ഹിമാചല്‍ പ്രദേശിന്റെ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
President Droupadi Murmu has appointed Rajendra Vishwanath Arlekar as the new Governor of Kerala.
He replaces Arif Mohammed Khan, who has been appointed as the Governor of Bihar. Notably, the Bihar Assembly elections are scheduled to take place next year.
രാഷ്ട്രപതി ഭവന്‍ അറിയിപ്പ്
ഒഡീഷ ഗവർണർ സ്ഥാനത്തുനിന്ന് രഘുബർ ദാസിൻ്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു.
രാഷ്ട്രപതി, ഗവർണർമാരുടെ ഇനിപ്പറയുന്ന നിയമനങ്ങൾ നടത്തി :-
(i) മിസോറാം ഗവർണർ ഡോ. ഹരി ബാബു കംഭംപതിയെ ഒഡീഷ ഗവർണറായി നിയമിച്ചു.
(ii) മിസോറാം ഗവർണറായി ജനറൽ (ഡോ) വിജയ് കുമാർ സിംഗ്, പിവിഎസ്എം, എവിഎസ്എം, വൈഎസ്എം (റിട്ട.) നിയമിതനായി.
(iii) ബിഹാർ ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കേരള ഗവർണറായി നിയമിച്ചു.
(iv) ബിഹാർ ഗവർണറായി, കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചു
(v) മണിപ്പൂർ ഗവർണറായി ശ്രീ അജയ് കുമാർ ഭല്ലയെ നിയമിച്ചു.
3. മേൽപ്പറഞ്ഞ നിയമനങ്ങൾ അവർ ബന്ധപ്പെട്ട ഓഫീസുകളുടെ ചുമതല ഏറ്റെടുക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരും.
The President of India has accepted the resignation of Shri Raghubar Das as Governor of Odisha.
2. The President of India is also pleased to make the following appointments of Governors:-
(i) Dr Hari Babu Kambhampati, Governor of Mizoram appointed as Governor of Odisha.
(ii) General (Dr) Vijay Kumar Singh, PVSM, AVSM, YSM (Retd.) appointed as Governor of Mizoram.
(iii) Shri Rajendra Vishwanath Arlekar, Governor of Bihar appointed as Governor of Kerala.
(iv) Shri Arif Mohammed Khan, Governor of Kerala appointed as Governor of Bihar.
(v) Shri Ajay Kumar Bhalla appointed as Governor of Manipur.
3. The above appointments will take effect from the dates they will assume charge of their respective offices.