
konnivartha.com:കോന്നി: നാടും, നഗരവുമിളക്കി ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി
സി പി ഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക, കൊടിമര ,കപ്പി, കയർ, ദീപശിഖ ജാഥകൾ കോന്നിയിൽ സമാപിച്ചു.
രക്തസാക്ഷികളുടെ സ്മൃതി മണ്ഡപങ്ങളിൽ നിന്നും ആരംഭിച്ച വിവിധ ജാഥകൾ
ജില്ലയിലെ ഗ്രാമങ്ങളും, നഗരങ്ങളും കടന്നാണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നത്.സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ഒത്തുചേർന്നത്. കോന്നിയിൽ ആദ്യമായി നടക്കുന്ന ജില്ലാ സമ്മേളനം ചരിത്രവിജയമാക്കാനുള്ള പാർട്ടി പ്രവർത്തകരുടെയും, ബഹുജനങ്ങളുടെയും കൂട്ടായ്മ ഒരോ സ്വീകരണ കേന്ദ്രങ്ങളിലും കാണാനായി. കടുത്ത വേനലിനെയും അവഗണിച്ചായിരുന്നു ആളുകൾ എത്തിച്ചേർന്നത്.
ദീപശിഖ ജാഥ പത്തനംതിട്ടയിലെ സി.വി. ജോസിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച് അത് ലറ്റുകൾ കോന്നിയിലെ പ്രതിനിധി സമ്മേളന നഗരിയിൽ എത്തിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ഓമല്ലൂർ ശങ്കരൻ ജാഥാ ക്യാപ്റ്റൻ എം.വി.സഞ്ചുവിന് ദീപശിഖ കൈമാറി
ജോസ് ജംങ്ഷനിൻ നിന്നുമാരംഭിച്ച ജാഥ കുമ്പഴ, മല്ലശേരി മുക്ക്, പുളിമുക്ക്, ഐ റ്റി സി പടി, ഇളകൊള്ളൂർപള്ളിപ്പടി ,ചിറ്റൂർമുക്ക് ശേഷം കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നു.
പ്രതിനിധി സമ്മേളന നഗറിൽ ജില്ലാ സെക്രട്ടറിയേറ്റംഗം പി.ആർ.പ്രസാദ് ഏറ്റുവാങ്ങി
പതാക ജാഥ പന്തളം രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തിൽ നിന്നും ജില്ലാ സെക്രട്ടറിയേറ്റംഗം പി.ബി.ഹർഷകുമാർ ജാഥാ ക്യാപ്റ്റൻ ആർ.ജ്യോതികുമാറിന് പതാക കൈമാറി.
മുടിയൂർക്കോണത്തു നിന്നും ആരംഭിച്ച ജാഥ പന്തളം, തുമ്പമൺ, കൈപ്പട്ടൂർ, വള്ളിക്കോട് എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നു. ജില്ലാ സെക്രട്ടറിയേറ്റംഗം എ.പത്മകുമാർ പതാക ഏറ്റു വാങ്ങി.
പ്രതിനിധി സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക രാവിലെ രക്തസാക്ഷി സന്ദീപ് കുമാറിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ജില്ലാ സെക്രട്ടറിയേറ്റംഗം ആർ.സനൽകുമാർ ജാഥാ ക്യാപ്റ്റൻ ബിനിൽകുമാറിന് കൈമാറി.
തുടർന്ന് ജാഥ ചാത്തങ്കരി, കാവുംഭാഗം, തിരുവല്ല ടൗൺ, മഞ്ഞാടി, ഇരവിപേരൂർ, കോഴഞ്ചേരി, ഇലന്തൂർ, പ്രക്കാനം, ഓമല്ലൂർ, പൂങ്കാവ് എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നു.സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം പതാക ഏറ്റുവാങ്ങി.
പ്രതിനിധി സമ്മേളന നഗറിലേക്കുള്ള കൊടിമരം അങ്ങാടിയ്ക്കലിൽ രക്തസാക്ഷി എം.രാജേഷിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ജില്ലാ കമ്മിറ്റിയംഗം എ.എൻ.സലീം ജാഥാ ക്യാപ്റ്റൻ കെ.കെ.ശ്രീധരന് കൈമാറി.
തുടർന്ന് ജാഥ അങ്ങാടിക്കൽ , കൊടുമൺ, ഏഴംകുളം, പാറയ്ക്കൽ, ഇളമണ്ണൂർ, കലഞ്ഞൂർ, കൂടൽ എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നു.
ജില്ലാ സെക്രട്ടറിയേറ്റംഗം എസ്.നിർമലാദേവി ഏറ്റുവാങ്ങി.
പൊതുസമ്മേളന നഗറിലേക്കുള്ള കൊടിമരം രക്തസാക്ഷി വള്ളിയാനി അനിരുദ്ധൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ജില്ലാ സെക്രട്ടറിയേറ്റംഗം പി.ജെ.അജയകുമാർ ജാഥാ ക്യാപ്റ്റൻ ശ്യാംലാലിന് കൈമാറി. തുടർന്ന് ജാഥ വള്ളിയാനി, പൊതീപ്പാട്, മലയാലപ്പുഴ, വെട്ടൂർ, അട്ടച്ചാക്കൽ, മുരിങ്ങമംഗലം എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നു.ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഏറ്റുവാങ്ങി.
കപ്പി, കയർ ജാഥ ചിറ്റാറിൽ എം.എസ്.പ്രസാദിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും കെ.യു.ജനീഷ് കുമാർ എം.എൽ.എ ജാഥാ ക്യാപ്റ്ററ്റൻ എം.എസ്.രാജേന്ദ്രന് കൈമാറി തുടർന്ന് ജാഥ ചിറ്റാർ, തണ്ണിത്തോട് , എലിമുള്ളും പ്ലാക്കൽ, അതുമ്പുംകുളം, പയ്യനാമൺ എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം കോന്നി വൈറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നു. ജില്ലാ സെക്രട്ടറിയേറ്റംഗം റ്റി.ഡി. ബൈജു ഏറ്റുവാങ്ങി.
എല്ലാ ജാഥകളും വൈകിട്ട് അഞ്ചോടെനൂറ് കണക്കിന് കാറുകളുടെയും, ബൈക്കുകളുടെയും അകമ്പടിയോടെയാണ് കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എല്ലാ ജാഥകളും എത്തിച്ചേർന്നത്.
തുടർന്ന് ജാഥകൾ സംയുക്തമായി പൊതു സമ്മേളന നഗരിയായ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻൻ്റ് മൈതാനിയിൽ എത്തിച്ചേർന്നു.
തുടർന്നാണ് പതാക, കൊടിമരങ്ങൾ, കപ്പി കയർ, ദീപശിഖ എന്നിവ നേതാക്കൾ ഏറ്റുവാങ്ങിയത്.
പൊതുസമ്മേളന നഗറിൽ കൊടിമരം നാട്ടിയ ശേഷം സ്വാഗതസംഘം ചെയർമാൻ പി.ജെ.അജയകുമാർ പതാക ഉയർത്തി.