വിഷം അകത്തുചെന്ന വയനാട് ഡി.സി.സി ട്രഷറും മകനും മരിച്ചു

Spread the love

 

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി.സി.സി ട്രഷററും മകനും മരിച്ചു. വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയനും (78) മകന്‍ ജിജേഷും (38) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു മരണം.

 

എന്‍.എം.വിജയനെയും ജിജേഷിനെയും ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിഷം അകത്തുചെന്ന നിലയില്‍ വീട്ടിനുള്ളില്‍ കണ്ടത്. ഗുരുതരാവസ്ഥയിലായിരുന്ന ഇവരെ ബത്തേരിയിലെ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.ദീര്‍ഘകാലം ബത്തേരി പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നും എന്‍.എം.വിജയന്‍.

 

Related posts