കോന്നിയില്‍ കുടിവെള്ളം ,പാല്‍ എന്നിവ സൗജന്യമായി പരിശോധിക്കാം ( 26/07/2024 )

  konnivartha.com: ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ 26/07/2024 കോന്നിയില്‍ വെച്ചു കുടിവെള്ളം ,പാല്‍ എന്നിവ സൗജന്യമായി പരിശോധിക്കാം എന്ന് അധികൃതര്‍ അറിയിച്ചു . പത്തനംതിട്ട ജില്ലാ മൊബൈല്‍ ഫുഡ്‌ ടെസ്റ്റ്‌ ലാബിന്‍റെ സേവനം ആണ് കോന്നിയില്‍ ലഭിക്കുന്നത് . കോന്നി മാര്‍ക്കറ്റില്‍ വെച്ചു... Read more »

കോന്നി ബ്ലോക്ക് ഇളകൊള്ളൂർ ഡിവിഷന്‍ അംഗത്തിന്‍റെ അയോഗ്യത ഹൈക്കോടതി ശരിവെച്ചു

  konnivartha.com: കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ജിജി സജിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചു . അയോഗ്യയാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവിന് എതിരെ ജിജി സജി നല്‍കിയ ഹര്‍ജിയില്‍ ആണ് ഹൈക്കോടതി തീരുമാനം എടുത്തത്‌ . ഇളകൊള്ളൂർ... Read more »

കാവുകളുടെ സംരക്ഷണത്തിന് ധനസഹായം

  konnivartha.com: കാവുകളുടെ സംരക്ഷണ പരിപാലന പ്രവർത്തനങ്ങൾക്ക് 2024-25 വർഷത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് കേരള വനം – വന്യജീവി വകുപ്പ് കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്ക് ആനുകൂല്യം ലഭിക്കും . ഇത് സംബന്ധിച്ച... Read more »

ഭാരതീയ ന്യായ സംഹിത നിയമം :അവബോധന ക്ലാസ്സ് സംഘടിപ്പിച്ചു

  konnivartha.com: സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്‍റെയും ,സ്കൂൾ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റിന്‍റെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഭാരതീയ ന്യായ സംഹിത (BNS),പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് അവബോധന ക്ലാസ്സ് സംഘടിപ്പിച്ചു. അഡ്വക്കേറ്റ് ദിലീപ് കുമാർ ക്ലാസ്സ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൽജി.സന്തോഷ്, സ്കൂൾ കൗൺസിലർ... Read more »

കാഷ്വൽ ലേബർ/ ലാബ് അറ്റൻഡർ : അപേക്ഷ ക്ഷണിച്ചു

  konnivartha.com: കെ.എസ്.സി.എസ്.ടി.ഇ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കാഷ്വൽ ലേബർ/ ലാബ് അറ്റൻഡർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിദിന വേതനം 645 രൂപ. 2024 ജനുവരി 1ന് 36 വയസ്സ് കവിയരുത്. 50 ശതമാനം മാർക്കോടെ... Read more »

ആധാരമെഴുത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടില്ല

konnivartha.com: രജിസ്ട്രേഷൻ വകുപ്പ് നടത്തുന്ന പരിഷ്‌കാരങ്ങളെത്തുടർന്ന് ആധാരം എഴുത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവില്ലെന്നും സാധ്യതകളുടെ പുതിയ വാതായനങ്ങൾ തുറക്കുമെന്നും രജിസ്ട്രേഷൻ, പുരാരേഖ, പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി പറഞ്ഞു. സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ ആധാരം എഴുത്തുകാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ... Read more »

വനത്തിൽ 2 പിടിയാനകളെക്കൂടി ചരിഞ്ഞ നിലയിൽ കണ്ടെത്തി

  konnivartha.com: കൊല്ലംഅച്ചന്‍ കോവിൽ കാനയാർ റെയിഞ്ചിലെ വനത്തിൽ 2 പിടിയാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.അച്ചന്‍ കോവിൽ കാനയാർ റേഞ്ചിലെ മംഗള സെക്ഷൻ പരിധിയിലെ കറ്റിക്കുഴി, മഞ്ഞപ്പാറ ഭാഗങ്ങളിലാണ് 20 മുതൽ 30വരെ പ്രായം ഉള്ള അഞ്ചു ദിവസം മുതൽ പത്ത് ദിവസം വരെ... Read more »

ശബരിമല മഹോത്സവം : കോന്നി മെഡിക്കൽ കോളേജില്‍ പ്രത്യേക സെൽ ആരംഭിക്കും

  konnivartha.com: ശബരിമല ദർശനത്തിനെത്തുന്ന ഭക്ത ജനങ്ങൾക്ക് സുരക്ഷിതമായ ദർശനത്തിനാവശ്യമായ മുഴുവൻ ക്രമീകരണങ്ങളും ഏർപ്പെടുത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മണ്ഡല മകരവിളക്ക് മഹോത്സവ ക്രമീകരണങ്ങൾക്കായുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികളുമായി നടത്തിയ... Read more »

കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

  konnivartha.com: കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് നിരക്കിൽ 60 ശതമാനം വരെ കുറവ് വരുത്താൻ സർക്കാർ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസ് വർദ്ധനവിൽ... Read more »

അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ മാലിന്യം

  konnivartha.com: അന്യ സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിടങ്ങളിൽ പന്തളം നഗരസഭ ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കി . ഡങ്കിപ്പനി, എച്ച് വൺ എൻ വൺ എന്നീ പകർച്ചവ്യാധികൾ പകരുന്ന സാഹചര്യത്തിൽ ആണ് അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ഹെൽത്ത് സൂപ്രണ്ട് ബിനോയ്‌... Read more »