Trending Now

കോന്നി ആവോലിക്കുഴി ശിവഗംഗ ഉന്നതിയിലെ നിർമ്മാണ ഉദ്ഘാടനം നടന്നു

Spread the love

 

konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിലെ ആവോലിക്കുഴി ശിവഗംഗ ഉന്നതിയിൽ മണ്ണിടിച്ചിൽ ഭീഷണിയിൽ അപകടാവസ്ഥയിൽ ഉള്ള വീടുകളുടെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനായി 54 ലക്ഷം രൂപ അനുവദിച്ച പ്രവർത്തിയുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ആവോലിക്കുഴി ഉന്നതിയിൽ നിർവഹിച്ചു.

മഴക്കാലത്ത് മണ്ണിടിച്ചിൽ മൂലം ആവോലിക്കുഴി ഉന്നതിയിലെ നിരവധി വീടുകൾ സംരക്ഷണഭിത്തി തകർന്ന് അപകടാവസ്ഥയിലുള്ള നിലയിലായതിനെത്തുടർന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നൽകിയ നിർദേശത്തെ തുടർന്ന് സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് മുഖേന 54 ലക്ഷം രൂപ സംരക്ഷണഭിത്തി നിർമ്മാണത്തിനായി അനുവദിച്ചത്.

ജില്ലാ നിർമ്മിതി കേന്ദ്രമാണ് പ്രവർത്തിയുടെ നിർവഹണ ഏജൻസി. ചിറ്റാർ ആസ്ഥാനമായുള്ള മഹിമ കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവർത്തിയുടെ കരാർ ഏറ്റെടുത്തിട്ടുള്ളത്.
ആവോലിക്കുഴി ഉന്നതിയിൽ നടന്ന ചടങ്ങിൽ ശിവഗംഗ ഉന്നതിയുടെ പ്രസിഡൻറ് പ്രസാദ് മുട്ടത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.കോന്നി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ജയകൃഷ്ണൻ, ജില നിർമ്മിതി കേന്ദ്രം അസി. എഞ്ചിനീയർ, മുൻ ഗ്രാമപഞ്ചായത്ത് അംഗം ബിജി കെ വർഗീസ്,
എസ് സി പ്രമോട്ടർ, ശിവഗംഗ ഉന്നതിയിലെ ഭാരവാഹികൾ, കെ പി ശിവദാസ്, , സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!