
എംടിക്ക് പത്മവിഭൂഷൺ; ഡോ.ജോസ് ചാക്കോ പെരിയപുറം, ശ്രീജേഷ്, ശോഭന എന്നിവർക്ക് പത്മഭൂഷൺ; ഐ.എം.വിജയന് പത്മശ്രീ
konnivartha.com: എം.ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചു. മലയാളികളായി മുൻ ഹോക്കി താരം പി.ആർ.ശ്രീജേഷ്, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ജോസ് ചാക്കോ പെരിയപ്പുറം,നടി ശോഭന എന്നിവർക്ക് പത്മഭൂഷണ്‍ ലഭിച്ചു.മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം.വിജയൻ, സംഗീതജ്ഞ കെ.ഓമനക്കുട്ടിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു.ആകെ ഏഴു പേർക്കാണ് പത്മവിഭൂഷൺ. 19 പേർക്ക് പത്മഭൂഷണും 113 പേർക്ക് പത്മശ്രീയുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 2025ലെ പത്മ പുരസ്കാരജേതാക്കളെ അഭിനന്ദിച്ചു. ഓരോ പുരസ്കാരജേതാവും കഠിനാധ്വാനത്തിന്റെയും അഭിനിവേശത്തിന്റെയും നൂതനത്വത്തിന്റെയും പര്യായമാണെന്നും അത് അസംഖ്യം ജീവിതങ്ങളെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
padmaawards full list