Trending Now

കോന്നി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

Spread the love

 

konnivartha.com:  കോന്നി താലൂക്കിലെ റേഷൻ വ്യാപാരികൾ കടകളടച്ച് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും,ധർണയും നടത്തി. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്ക്കരിക്കുക, ഡയറക്ട് പേമെൻ്റ് സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക, കേന്ദ്ര സർക്കാർ പൊതുവിതരണ സമ്പ്രദായത്തെ തകർക്കുന്ന നടപടിയിൽ നിന്നും പിൻ വാങ്ങുക, വ്യാപാരികളുടെ വേതനം അതാത് മാസം നൽകുക, റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമായി സർക്കാരിൻ്റെ പങ്കാളിത്വത്തോടെ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് താലൂക്ക് റേഷൻ ഡീലേഴ്സ് കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കാളാഴ്ച മുതൽ ആരംഭിച്ച അനിശ്ചിതകാല കടയടപ്പ് സമരത്തിൻ്റെ ഭാഗമായാണ് മാർച്ചും,ധർണയും നടത്തിയത്.

ധർണ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു.
കോഡിനേഷൻ കമ്മിറ്റി പ്രസിഡൻ്റ് ജോയി തോമസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ മുഖ്യ പ്രഭാഷണം നടത്തി.കെ.ആർ.ഇ.യു (സി ഐ ടി യു ) സംസ്ഥാന സെക്രട്ടറി എം.എസ്.ഗോപിനാഥൻ, ജില്ലാ സെക്രട്ടറി സുജാ സാംസൺ, കോഡിനേഷൻ നേതാക്കളായ അജയകുമാർ, രഘുനാഥ് മമ്മൂട്, ജോർജ് വട്ടക്കാവ്, കെ.ആർ.ഹരി, എം.പി.മണിയമ്മ, മുണ്ടു കോട്ടയ്ക്കൽ സുരേന്ദ്രൻ, രാധാകൃഷ്ണൻ കോന്നി, വിജയൻ നായർ, നന്ദകുമാരൻ നായർ, പ്രമോദ്, ഷൈജു അതിരുങ്കൽ ,രാധാകൃഷ്ണൻ പിള്ള, ഷൗക്കത്ത് പാടം എന്നിവർ സംസാരിച്ചു.

error: Content is protected !!