Trending Now

ജോര്‍ജ് എബ്രഹാം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Spread the love

 

റാന്നി ഡിവിഷന്‍ അംഗം ജോര്‍ജ് എബ്രഹാം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 12 വോട്ടുകളാണ് നേടിയത്.

കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ സത്യവാചകം ചൊല്ലിനല്‍കിയതോടെയാണ് ജോര്‍ജ് എബ്രഹാം (കേരള കോണ്‍ഗ്രസ് (എം)) പ്രസിഡന്റായി അധികാരമേറ്റത്. ഏനാത്ത് ഡിവിഷനില്‍ നിന്നുമുള്ള സി കൃഷ്ണകുമാര്‍ (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്) ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി; നാല് വോട്ട് ലഭിച്ചു.
വൈസ് പ്രസിഡന്റ് ബീന പ്രഭ, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ സി കെ ലതകുമാരി, ലേഖ സുരേഷ്, ജിജി മാത്യു മറ്റു ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി ഷേര്‍ല ബീഗം തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

 

error: Content is protected !!