
konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ മാമ്മൂട് പതിനേഴാം വാർഡിൽ ചിറക്കൽ അമ്പലം -കാരക്കുഴി വഞ്ചി പടി റോഡിൽ ഹരിത കർമ്മ സേന ശേഖരിച്ച പ്ലാസ്റ്റിക്കുകൾ അലക്ഷ്യമായി കെട്ടി വെച്ചിടത്ത് നിന്നും തെരുവ് നായ്ക്കള്‍ കടിച്ച് കുടഞ്ഞു റോഡില്‍ ഇട്ടു .
ശേഖരിക്കുന്ന മാലിന്യം കൃത്യമായി സുരക്ഷിതമായി വെക്കാതെ റോഡു സൈഡില്‍ കൂട്ടി ഇട്ടു .ആഹാര അവശിഷ്ടം തേടിയെത്തിയ തെരുവ് നായ്ക്കള്‍ കെട്ടി വെച്ച കൂടുകള്‍ കടിച്ച് പൊട്ടിച്ചു മാലിന്യം പരിസരത്ത് എല്ലാം നിക്ഷേപിച്ചു . മാലിന്യം ശേഖരിച്ചാല്‍ മാത്രം പോരാ ഉടനെ തന്നെ ഇവിടെ നിന്നും കൊണ്ട് പോകണം എന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു