കല്ലേലി ആദിത്യ പൊങ്കാലയുടെ കൂപ്പൺ വിതരണ ഉദ്ഘാടനം നടന്നു

Spread the love

 

കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം )പത്താമുദയ മഹോത്സവം
2025 ഏപ്രില്‍ 14 മുതല്‍ 23 വരെ കൊണ്ടാടും. പത്താമുദയ മഹോത്സവത്തോട് അനുബന്ധിച്ചുള്ള പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് ഏപ്രിൽ 23 ന് കല്ലേലി മണ്ണിൽ ദീപം പകരും.

 

കല്ലേലി ആദിത്യ പൊങ്കാലയുടെ കൂപ്പൺ വിതരണ ഉദ്ഘാടനം കാവ് പ്രസിഡന്‍റ് അഡ്വ . സി വി ശാന്ത കുമാറിന്‍റെ അധ്യക്ഷതയില്‍ അടൂര്‍ ഡി വൈ എസ് പി സന്തോഷ്‌ കുമാര്‍ .ജി നിർവ്വഹിച്ചു. കാവ് സെക്രട്ടറി സലിം കുമാർ കല്ലേലി സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് മാനേജർ സാബു കുറുമ്പകര നന്ദി രേഖപ്പെടുത്തി.
കല്ലേലി ആദിത്യ പൊങ്കാല ബുക്കിംഗ് നമ്പർ :0468 2990448,9946383143