Trending Now

ജാഗ്രതാ സമിതി ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു

Spread the love

 

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജാഗ്രതാ സമിതി ജില്ലാതല ശില്‍പശാല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. ചെന്നീര്‍ക്കര, കൊറ്റനാട് ഗ്രാമപഞ്ചായത്തുകള്‍ക്ക് മികച്ച പഞ്ചായത്തുതല ജാഗ്രതാ സമിതി അവാര്‍ഡ് ലഭിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷനായി. ജാഗ്രത സമിതി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ദിശ ഡയറക്ടര്‍ അഡ്വ.എം .ബി ദിലീപ് കുമാര്‍ ക്ലാസ് നയിച്ചു.

ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാതല ജെന്‍ഡര്‍ റിസോഴ്സിന്റെ ഭാഗമായാണ് ജാഗ്രതസമിതികള്‍ ശക്തിപ്പെടുത്തുന്നതിന് ശില്‍പശാല സംഘടിപ്പിച്ചത്. സത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും പദവിയും ഉറപ്പാക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ക്ക് തദ്ദേശ സ്ഥാപന ഇടപെടലിലൂടെ പരിഹാരം കാണുന്നതിനുമാണ് ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കുന്നത്.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍, ജില്ലാ പഞ്ചായത്തംഗം ജി. ശ്രീനാദേവി കുഞ്ഞമ്മ, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ നീത ദാസ്, വനിതാ സംരക്ഷണ ഓഫീസര്‍ എ നിസ, കമ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്റര്‍ ഡോ. അമല മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!