
konnivartha.com: കലഞ്ഞൂരില്‍ കാറില്‍ എത്തിയവര്‍ ഭീകര അന്തരീക്ഷം സൃഷ്ടിച്ചു . കാര്‍ ഓടിച്ചുകയറ്റി അക്രമം നടത്തി . കാര്‍ കടയിലേയ്ക്ക് ഇടിച്ചുകയറ്റി. മൂന്ന് വാഹനങ്ങളിലും ഇടിപ്പിച്ചു. കലഞ്ഞൂരിലാണ് സംഭവം .കലഞ്ഞൂര്‍ വലിയപള്ളിക്ക് സമീപമാണ് സംഭവം ഉണ്ടായത്. വഴിയാത്രക്കാരടക്കം നാല് പേര്‍ക്ക് നേരിയ പരിക്ക് പറ്റി .കടയിലെ തൊഴിലാളികളെയും ആക്രമിച്ചു . ഓടിക്കൂടിയ ആളുകളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. രണ്ട് പേരാണ് കലഞ്ഞൂരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സ്ത്രീ തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി .
കലഞ്ഞൂര്‍ വലിയ പളളിക്ക് സമീപം ഉച്ചയ്ക്ക്ആയിരുന്നു യുവാക്കളുടെ അക്രമം. ആളുകളെ കാറിടിപ്പിക്കാനും ശ്രമം നടന്നു. രണ്ടു പേരെ പോലീസ് പിന്തുടര്‍ന്ന് പിടിച്ചു . പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അമിത വേഗതയില്‍ കാര്‍ ഓടിച്ച് പോയ കലഞ്ഞൂര്‍ നിവാസികളെ ആണ് കൂടല്‍ പോലീസ് പിന്തുടര്‍ന്ന് കോന്നിയില്‍ വെച്ചു പിടികൂടിയത് .പ്രതികള്‍ക്ക് എതിരെ കര്‍ശന നടപടി വേണം എന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു . ഗുണ്ടാ ആക്രമണം നടത്തുന്നവരെ സംരക്ഷിക്കുന്നവരെ ഒറ്റപ്പെടുത്തണം എന്നും ആവശ്യം ഉയര്‍ന്നു .