“അഥീന”: ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇന്ന് ഇറങ്ങും

Spread the love

 

നാസയുടെ പരീക്ഷണ ഉപകരണങ്ങളുമായി അഥീന ലാൻഡർ ഇന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങും.ബ്ലൂ ഗോസ്‌റ്റ്‌ ലാൻഡറിന്‌ പിന്നാലെയുള്ള ഈ ദൗത്യവും രണ്ടാഴ്‌ച നീളും. ഇന്റൂയിറ്റീവ് മെഷീൻസ് രൂപകൽപ്പന ചെയ്ത പേടകം ഫെബ്രുവരി 27 നാണ്‌ വിക്ഷേപിച്ചത്‌.

 

ഇന്നലെ പേടകം ചന്ദ്രൻെറ ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലെത്തിയിരുന്നു. ഇന്ന് രാത്രി പതിനൊന്നോടെ ദക്ഷിണ ധ്രുവത്തിലുള്ള മോൺസ്‌ മൗട്ടൻ പീഠഭൂമിയിൽ ഇറക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ചന്ദ്രനിൽ ഇറക്കിയ ബ്ലൂ ഗോസ്‌റ്റ്‌ ലാൻഡറിലെ പരീക്ഷണ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചു തുടങ്ങി.

57 ജിബി ഡാറ്റ ഇതിനകം ഭൂമിയിലേക്ക്‌ അയച്ചതായി ഫയർ ഫ്ലൈ എയ്‌റോ സ്‌പേയ്‌സ്‌ അറിയിച്ചു.ചാന്ദ്രനിലെ മണ്ണായ റിഗോലിത്ത്‌ ശേഖരിച്ച്‌ വിവരങ്ങൾ അയച്ചുതുടങ്ങി.

 

Related posts