Trending Now

കോന്നി റീജിയണൽ സർവീസ് സൊസൈറ്റിയിലേക്ക് ബി ജെ പി മാര്‍ച്ച് നടത്തി

Spread the love

konnivartha.com: കോന്നി റീജിയണൽ സർവീസ് ബാങ്കിലെ (RCB)നിക്ഷേപകരായിട്ടുള്ള സാധാരണക്കാരായ സഹകാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബാങ്ക് ഭരണസമിതിക്കെതിരെ ബിജെപി കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി.

ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ :വി. എ സൂരജ് ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ്‌ രഞ്ജിത്ത് മാളിയേക്കൽ അധ്യക്ഷത വഹിച്ചു .മണ്ഡലം ജനറൽ സെക്രട്ടറി അനിൽ അമ്പാടി, വൈസ് പ്രസിഡന്റ്‌ കണ്ണൻ ചിറ്റൂർ ,സെക്രട്ടറി അജിത്കുമാർ, ട്രഷറര്‍ രാഹുൽ, യുവമോർച്ച ജില്ലാ സെക്രട്ടറി വൈശാഖ്, സുജിത് ബാലഗോപാൽ, പ്രസന്നൻ അമ്പലപ്പാട്ട്, സുരേഷ് കവുങ്കൽ, ആശ ഹരികുമാർ, വിക്രമൻ, സന്തോഷ്‌ എന്നിവർ പങ്കെടുത്തു

error: Content is protected !!