
konnivartha.com: ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി നടപ്പിലാക്കുവാൻ പദ്ധതി വിഹിതം നൽകാതെയും അമിതമായ നികുതിഭാരം അടിച്ചേൽപ്പിക്കുക യും ചെയ്യുന്ന ഇടതു മുന്നണി ഗവൺമെൻ്റിൻ്റെ സമീപനത്തിനെതിരെ യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ഏപ്രിൽ 04 ന് കോന്നിയിൽ രാപ്പകൽ സമരം നടത്തും.
യുഡിഎഫ് മണ്ഡലം ചെയർമാൻ പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. അബ്ദുൾ മുത്തലിഫ്, രാജൻ പുതുവേലിൽ, രവി പിള്ള, ബാബു വെമ്മേലിൽ, സി. കെ ലാലു, പ്രകാശ് പേരങ്ങാട്ട്, രാജി ദിനേശ്, ജോൺ വട്ടപ്പാറ, കെ.ജി ജോസ്, അബ്ദുൾ റഷീദ് എന്നിവർ പ്രസംഗിച്ചു