മഹാത്മാ ഗാന്ധിജിയുടെ അര്‍ധകായപ്രതിമ അനാഛാദനം ചെയ്തു

Spread the love

 

പത്തനംതിട്ട കലക്ടറേറ്റ് അങ്കണത്തിലെ മഹാത്മാ ഗാന്ധിജിയുടെ നവീകരിച്ച അര്‍ധകായപ്രതിമ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അനാഛാദനം ചെയ്തു.ഗ്രനൈറ്റ് പീഠത്തില്‍ നാല് അടി ഉയരത്തിലാണ് പ്രതിമ. പീഠത്തിനരികില്‍ പച്ചപുല്‍തകിടിയും ചെടികളും ഉപയോഗിച്ച് അലങ്കരിച്ചിട്ടുണ്ട്.

എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍മാരായ ബീനാ എസ് ഹനീഫ്, ആര്‍ രാജലക്ഷ്മി, ജേക്കബ് ടി ജോര്‍ജ്, മിനി തോമസ്, ആര്‍ ശ്രീലത, ഫിനാന്‍സ് ഓഫീസര്‍ കെ.ജി ബിനു, ബിലീവേഴ്സ് ആശുപത്രി മാനേജര്‍ ഫാ. സിജോ പന്തപ്പള്ളില്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.