Trending Now

തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി:റോ (റിസര്‍ച്ച് ആന്‍ഡ്‌ അനാലിസിസ് വിംഗ് )

Spread the love

 

2008ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി.റാണയെയുംകൊണ്ടുള്ള പ്രത്യേക വിമാനം യുഎസില്‍നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു.ഉച്ചയോടെ തഹാവുര്‍ റാണയെ ഡല്‍ഹിയിലെത്തിക്കും .

 

റാണയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്യും. എന്‍ഐഎ സംഘവും റിസര്‍ച്ച് അനാലിസിസ് വിങും സംയുക്തമായിട്ടാണ് റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.2008-ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയാന്വേഷണ ഏജന്‍സി രജിസ്റ്റര്‍ചെയ്ത കേസിലാണ് റാണയെ അമേരിക്കയില്‍നിന്ന് ഇന്ത്യക്ക് കൈമാറിയിരിക്കുന്നത്.

 

റാണയെ എത്തിച്ചാല്‍ ചോദ്യംചെയ്യാന്‍ ദേശീയാന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ വാങ്ങും.പാകിസ്താന്‍ വംശജനും കനേഡിയന്‍ ബിസിനസുകാരനുമായ റാണ ആഗോള ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ സജീവ പ്രവര്‍ത്തകനാണ്.

2008 നവംബര്‍ 11-നും 21-നും ഇടയില്‍ ദുബായ് വഴി റാണ മുംബൈയിലേക്ക് യാത്ര ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. പവായിലെ ഹോട്ടല്‍ റിനൈസന്‍സില്‍ താമസിക്കുന്നതിനിടെ ഭീകരാക്രമണങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതായി കരുതപ്പെടുന്നു.

error: Content is protected !!