
എന്റെ കേരളം -പ്രദര്‍ശന വിപണനമേള: ടെന്‍ഡര്‍ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന പ്രദര്‍ശന വിപണനമേളയില്‍ ബ്രോഷര്‍ (8 x 18.5 സെ.മീ, 05 ഫോള്‍ഡ്, 10 പേജ്, 1/3 ഡബിള്‍ ഡമ്മി, 130 ജിഎസ്എം, ആര്‍ട്ട് പേപ്പര്‍) അച്ചടിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. കളക്ടറേറ്റിലുളള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കണം. അവസാന തീയതി മെയ് ആറ് ഉച്ചയ്ക്ക് രണ്ടുമണി. ഫോണ്‍ : 0468 2222657.
പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം ‘കരുതല്‍’ കുറിയന്നൂര്‍ എസ് എന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സിസിലി തോമസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ്, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ജെസി മാത്യു, ലതാ ചന്ദ്രന്‍, റീന തോമസ്, പഞ്ചായത്ത് അംഗങ്ങളായ കെ പ്രതീഷ് , അഡ്വ. രാമചന്ദ്രന്‍ നായര്‍, രശ്മി ആര്‍ നായര്‍, മെഡിക്കല്‍ ഓഫീസര്‍ വിമിതാ മുരളി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവകുമാരി, ഡോ. ഐപ്പ് ജോസഫ്, കമ്മ്യൂണിറ്റി നേഴ്‌സ് സുജാദേവി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുമേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
അഭിമുഖം
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നതിന് ഏപ്രില്‍ 28ന് രാവിലെ 11 ന് അഭിമുഖം നടത്തും. യോഗ്യത ബി.ടെക് (സിവില്‍/കെമിക്കല്‍/എന്‍വയോണ്‍
ജില്ലാ ആസൂത്രണ സമിതി യോഗം ഏപ്രില്‍ 23ന്
ജില്ലാ ആസൂത്രണ സമിതി യോഗം ഏപ്രില്‍ 23ന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ചേരും.
ജില്ലാ വികസന സമിതി യോഗം 26ന്
ജില്ലാ വികസന സമിതി യോഗം ഏപ്രില്‍ 26ന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ചേരും.
കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കില്‍ ബിസിനസ് കറസ്പോണ്‍ന്റ് ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- പത്താം ക്ലാസ്. സ്വന്തമായി സ്മാര്‍ട്ഫോണ്‍ ഉണ്ടായിരിക്കണം. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം. പ്രായപരിധി 50 വയസ്. തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഹരിത കര്‍മസേന അംഗങ്ങള്‍, കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍, സാധാരണക്കാര്‍ എന്നിവര്‍ക്ക് ബാങ്കിംഗ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 23ന് രാവിലെ 10ന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍ : 0468 2221807, 9400538162.
തൊഴില്‍ മേള
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏപ്രില്‍ 26ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഫോണ്‍ : 9495999688.
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം
ജില്ലയിലെ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ ആശ്രിതര്‍ക്ക് 2025-2026 വര്‍ഷത്തെ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിന്റെ(കിലെ) കീഴിലുള്ള സിവില്‍ സര്‍വീസ് അക്കാദമിയില്‍ പ്രിലിമിനറി പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസ് ആരംഭിക്കുന്നു. യോഗ്യത ബിരുദം.
ജൂണ്‍ ആദ്യവാരം ക്ലാസ് തുടങ്ങും. ഫീസ് 25000 രൂപ. വെബ്‌സൈറ്റ് :www.kile.kerala.gov.in/
ഫോണ്‍: 0471-2479966, 8075768537.ഇ-മെയില്‍: [email protected]
പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം
പത്തനംതിട്ട കല്ലറകടവ് ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2025-26 അധ്യയനവര്‍ഷം അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പട്ടികവിഭാഗം, പിന്നാക്കം, ജനറല്‍ എന്നിവര്‍ക്കാണ് പ്രവേശനം. എല്ലാദിവസവും ട്യൂഷനും ലൈബ്രറി സേവനവും രാത്രികാല പഠനത്തിന് റസിഡന്റ് ട്യൂട്ടറുടെ സേവനം ലഭിക്കും. മാനസിക ആരോഗ്യസംരക്ഷണത്തിനുള്ള കൗണ്‍സിലിങ്ങ് ലഭിക്കും. ഫോണ്‍-9544788310,8547630042. ഇ-മെയില്‍-scdoelanthoor42@
വാഹനലേലം
കേരള വാട്ടര്‍ അതോറിറ്റി പിഎച്ച് സബ് ഡിവിഷന്‍ പത്തനംതിട്ടയുടെ കീഴിലുളള കാലാവധി പൂര്‍ത്തിയായ ടാറ്റാ സുമോ വാഹനം ഏപ്രില്‍ 25ന് രാവിലെ 12.30ന് ചിരണിക്കല്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ലേലം ചെയ്യും. ദര്‍ഘാസ് അന്നേദിവസം രാവിലെ 11വരെ സ്വീകരിക്കും.
ഫോണ്‍: 04682222670, 8547638345.
വാഹനലേലം
കേരള വാട്ടര്‍ അതോറിറ്റി പിഎച്ച് സബ് ഡിവിഷന്‍ പത്തനംതിട്ടയുടെ കീഴിലുളള കാലാവധി പൂര്‍ത്തിയായ മഹീന്ദ്ര ജീപ്പ് ഏപ്രില്‍ 25ന് രാവിലെ 11.30ന് ചിരണിക്കല്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ലേലം ചെയ്യും. ദര്‍ഘാസ് അന്നേദിവസം രാവിലെ 11വരെ സ്വീകരിക്കും. ഫോണ്‍: 04682222670, 8547638345.