Trending Now

മല ഉണർത്തി കല്ലേലി കാവിൽ ഇന്ന് (23/04/2025)പത്താമുദയ മഹോത്സവം

Spread the love

 

 

കോന്നി :കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ പത്താമുദയ മഹോല്‍സവ ദിനമായ ഇന്ന് (ഏപ്രില്‍ 23 ബുധന്‍ )രാവിലെ 4 മണിക്ക് മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തല്‍ താംബൂല സമര്‍പ്പണം ,മലക്കൊടിയ്ക്ക് മുന്നിൽ പറയിടീല്‍ , രാവിലെ 7 മണിക്ക് പത്താമുദയ വലിയ കരിക്ക് പടേനി, 8.30 ന് ഉപ സ്വരൂപപൂജകൾ, വാനരഊട്ട്, മീനൂട്ട്, മലക്കൊടി പൂജ, മലവില്ല് പൂജ,
കല്ലേലി അമ്മൂമ്മ പൂജ കല്ലേലി അപ്പൂപ്പൻ പൂജ, മഹാ പുഷ്പാഭിഷേകം.

രാവിലെ 9 മണിയ്ക്ക് പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് പത്തനംതിട്ട ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ ഭദ്ര ദീപം തെളിയിച്ച് സമർപ്പിക്കും.പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ, ചലച്ചിത്ര മേഖലയിൽ നിന്നും അഞ്ജലി നായർ, മഞ്ജു വിനോദ്, ഗായിക അഞ്ജന കടമ്പനാട് എന്നിവർ ആശംസകൾ അർപ്പിക്കും.

10 മണി മുതൽ സമൂഹ സദ്യ, 11 മണി മുതൽ 999 മലയുടെ സ്വർണ്ണ മലക്കൊടിയുടെ എഴുന്നള്ളത്തോടെ കല്ലേലി ആദിത്യ പൊങ്കാല നിവേദ്യം സ്വീകരിക്കൽ തുടർന്ന് ആനയൂട്ട്.

രാവിലെ 11 മണിക്ക് കല്ലേലി സാംസ്കാരിക സദസ്സ് കേന്ദ്ര സഹ മന്ത്രി അഡ്വ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും., കാവ് സെക്രട്ടറി സലീംകുമാര്‍ കല്ലേലി സ്വാഗതം പറയും ,പ്രസിഡണ്ട് അഡ്വ സി വി ശാന്തകുമാര്‍ അധ്യക്ഷത വഹിക്കും . എം പിമാരായ ആന്‍റോ ആന്‍റണി, കൊടിക്കുന്നില്‍ സുരേഷ്,ബി ജെ പി ദേശീയ കൗൺസ്സിൽ അംഗം കെ. സുരേന്ദ്രൻ എന്നിവർ വിവിധ സംഗമം ഉദ്ഘാടനം ചെയ്യും.

വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖരായ അഡ്വ ഹരിദാസ് ഇടത്തിട്ട, കെ. പത്മകുമാർ,മനോഹരൻ, പ്രൊഫ. സതീഷ് കൊച്ചപറമ്പിൽ, അഡ്വ. രാജു എബ്രഹാം, അഡ്വ വി എ സൂരജ്, മഞ്ജു നാഥു വിജയ്, അഡ്വ റ്റി എ ച്ച് സിറാജുദീൻ, സി എസ് സോമൻ, കുറുമ്പകര രാമകൃഷ്ണൻ, രഞ്ജിത്ത് എസ് എന്നിവർ സംസാരിക്കും.ജനപ്രിയ താരങ്ങളായ സുജിത്ത് കോന്നി, രാജേഷ് കൊട്ടാരത്തിൽ,ഹരി ഉതിമൂട് എന്നിവരെ ആദരിക്കും.അഡ്മിനിസ്സ്ട്രേറ്റീവ് ഓഫീസർ സാബു കുറുമ്പകര നന്ദി രേഖപ്പെടുത്തും.

ഉച്ചയ്ക്ക് 2 മണി മുതൽ വിവിധ കലാപരിപാടികൾ, വൈകിട്ട് 6 മുതൽ 41 തൃപ്പടിപൂജ, അച്ചൻ കോവിൽ നദിയിൽ കല്ലേലി വിളക്ക് തെളിയിക്കൽ, ദീപാരാധന ദീപക്കാഴ്ച്ച, ചെണ്ടമേളം, പത്താമുദയ ഊട്ട്.

രാത്രി 8 മുതൽ നൃത്ത വിസ്മയം, രാത്രി 10 മുതൽ പാട്ടും കളിയും കുംഭപ്പാട്ട്, ഭാരതക്കളി, പടയണി ക്കളി, തലയാട്ടം കളി എന്നിവ നടക്കും

error: Content is protected !!