Trending Now

കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റസ് മാര്‍ക്കറ്റ് ജൂണ്‍ 15 വരെ

Spread the love

 

konnivartha.com: കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കലക്ടറേറ്റില്‍ ആരംഭിച്ച സ്റ്റുഡന്റസ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി അജയകുമാര്‍ അധ്യക്ഷനായി. എഡിഎം ബി ജ്യോതി ആദ്യവില്‍പ്പന നടത്തി. ജൂണ്‍ 15 വരെ രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെയാണ് പ്രവര്‍ത്തനം.

കുട്ടികള്‍ക്കായി പഠനസാമഗ്രികള്‍, പ്രമുഖ കമ്പനികളുടെ ബാഗുകള്‍, കുടകള്‍, ടിഫിന്‍ ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, റെയിന്‍ കോട്ട്, പെന്‍സില്‍ ബോക്സ്, പേന ഉള്‍പടെയുള്ള പഠനോപകരണങ്ങളും കണ്‍സ്യൂമര്‍ഫെഡ് നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന ത്രിവേണി നോട്ട്ബുക്കുകളും ലഭ്യമാണ്. ജില്ലയിലെ 12 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍, നീതി സ്റ്റോറുകള്‍, സ്‌കൂള്‍ സൊസൈറ്റികള്‍ എന്നിവയിലൂടെ കണ്‍സ്യൂമര്‍ഫെഡിന്റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കും. റീജിയണല്‍ മാനേജര്‍ റ്റി ഡി ജയശ്രീ, അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ റ്റി എസ് അഭിലാഷ്, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!