Trending Now

വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം അനിവാര്യം : ജില്ലാ കലക്ടര്‍

Spread the love

 

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. പട്ടികയിലുള്ള മരണപ്പെട്ടവരുടെയും മണ്ഡലങ്ങളില്‍ നിന്നും മാറിയവരെയും കണ്ടെത്തി ഒഴിവാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണം. പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കുന്നതിന് ബൂത്ത് ലെവല്‍ ഏജന്റുമാരുടെ പൂര്‍ണ സഹകരണം ഉണ്ടാകണം. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ബൂത്ത് ലെവല്‍ ഏജന്റുമാരുടെ നിയമനം പൂര്‍ത്തിയാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ പട്ടിക ബന്ധപ്പെട്ട മണ്ഡലങ്ങളിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കൈമാറണം. ഇരട്ടിപ്പ് കേസുകള്‍ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ ബി.എല്‍.ഒമാരെ അറിയിച്ച് ഒഴിവാക്കി എന്ന് ഉറപ്പുവരുത്തണമെന്നും കലക്ടര്‍ അറിയിച്ചു.

മരണപ്പെട്ടവര്‍, സ്ഥലംമാറിപ്പോയവര്‍ എന്നീ കേസുകള്‍ സമയബന്ധിതമായി നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ആര്‍.അജയകുമാര്‍, എ.അബ്ദുള്‍ ഹാരിസ് , ആര്‍ .ജയകൃഷ്ണന്‍, വിപിന്‍ വാസുദേവ്, തോമസ് ജോസഫ്, എബ്രഹാം വാഴയില്‍, ബി. ഷാഹുല്‍ ഹമീദ്, ദീപു ഉമ്മന്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്.ഹനീഫ്, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ സുമിത്ത് കുമാര്‍ താക്കൂര്‍, മിനി തോമസ് എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!