
വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം അനിവാര്യം : ജില്ലാ കലക്ടര്‍
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. പട്ടികയിലുള്ള മരണപ്പെട്ടവരുടെയും മണ്ഡലങ്ങളില്‍ നിന്നും മാറിയവരെയും കണ്ടെത്തി ഒഴിവാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണം.
പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കുന്നതിന് ബൂത്ത് ലെവല്‍ ഏജന്റുമാരുടെ പൂര്‍ണ സഹകരണം ഉണ്ടാകണം. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ബൂത്ത് ലെവല്‍ ഏജന്റുമാരുടെ നിയമനം പൂര്‍ത്തിയാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ പട്ടിക ബന്ധപ്പെട്ട മണ്ഡലങ്ങളിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കൈമാറണം. ഇരട്ടിപ്പ് കേസുകള്‍ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ ബി.എല്‍.ഒമാരെ അറിയിച്ച് ഒഴിവാക്കി എന്ന് ഉറപ്പുവരുത്തണമെന്നും കലക്ടര്‍ അറിയിച്ചു.
മരണപ്പെട്ടവര്‍, സ്ഥലംമാറിപ്പോയവര്‍ എന്നീ കേസുകള്‍ സമയബന്ധിതമായി നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ആര്‍.അജയകുമാര്‍, എ.അബ്ദുള്‍ ഹാരിസ് , ആര്‍ .ജയകൃഷ്ണന്‍, വിപിന്‍ വാസുദേവ്, തോമസ് ജോസഫ്, എബ്രഹാം വാഴയില്‍, ബി. ഷാഹുല്‍ ഹമീദ്, ദീപു ഉമ്മന്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്.ഹനീഫ്, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ സുമിത്ത് കുമാര്‍ താക്കൂര്‍, മിനി തോമസ് എന്നിവര്‍ പങ്കെടുത്തു.
അതിഥി അധ്യാപക ഒഴിവ്
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കൊളജില്‍ കോമേഴ്‌സ്, മലയാളം, കെമിസ്ട്രി, ബോട്ടണി, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, സുവോളജി വിഷയങ്ങളില്‍ അതിഥി അധ്യാപക ഒഴിവുകളുണ്ട്. കൊളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍,അപേക്ഷയും രേഖയുമായി കൊളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
യോഗ്യത: നെറ്റ്/ പി.എച്ച്.ഡി. ഇവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദക്കാരെ പരിഗണിക്കും. ഫോണ്‍: 0468 2263636, വെബ് സൈറ്റ് : ംംം.ഴരലഹമിവേീീൃ.മര.ശി
വിഷയം,തീയതി, സമയം എന്ന ക്രമത്തില്‍.
കോമേഴ്സ്, മെയ് ഏഴ്, രാവിലെ 11
മലയാളം, മെയ് എട്ട്, രാവിലെ 11
സുവോളജി, മെയ് എട്ട്, ഉച്ചയ്ക്ക് 2.30
ഹിന്ദി ,മെയ് ഒമ്പത്, രാവിലെ 10
സംസ്‌കൃതം, മെയ് ഒമ്പത് വെള്ളി രാവിലെ 11.30
കെമിസ്ട്രി, മെയ് ഒമ്പത് , ഉച്ചയ്ക്ക് 2.30
ഇംഗ്ലീഷ്, മെയ് 12, രാവിലെ 11
ബോട്ടണി, മെയ് 12 , ഉച്ചയ്ക്ക് 2 .30.
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം മെയ് മൂന്നിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം മെയ് മൂന്നിന് രാവിലെ 11 ന് പത്തനംതിട്ട
മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം
കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയില്‍ പ്രിലിമിനറി പരീക്ഷ പരിശീലനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. യോഗ്യത ബിരുദം.അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. പൊതു വിഭാഗ വിദ്യാര്‍ഥികളുടെ ഫീസ് 50000 രൂപ. ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50 ശതമാനം ഫീസിളവ് ഉണ്ട്. വെബ്സൈറ്റ് :www.kile.kerala.gov.in/
ഫോണ്‍: 0471-2479966, 8075768537.ഇ-മെയില്‍: [email protected]
കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റസ് മാര്‍ക്കറ്റ് ജൂണ്‍ 15 വരെ
കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കലക്ടറേറ്റില്‍ ആരംഭിച്ച സ്റ്റുഡന്റസ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി അജയകുമാര്‍ അധ്യക്ഷനായി. എഡിഎം ബി ജ്യോതി ആദ്യവില്‍പ്പന നടത്തി. ജൂണ്‍ 15 വരെ രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെയാണ് പ്രവര്‍ത്തനം.
കുട്ടികള്‍ക്കായി പഠനസാമഗ്രികള്‍, പ്രമുഖ കമ്പനികളുടെ ബാഗുകള്‍, കുടകള്‍, ടിഫിന്‍ ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, റെയിന്‍ കോട്ട്, പെന്‍സില്‍ ബോക്സ്, പേന ഉള്‍പടെയുള്ള പഠനോപകരണങ്ങളും കണ്‍സ്യൂമര്‍ഫെഡ് നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന ത്രിവേണി നോട്ട്ബുക്കുകളും ലഭ്യമാണ്്. ജില്ലയിലെ 12 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍, നീതി സ്റ്റോറുകള്‍, സ്‌കൂള്‍ സൊസൈറ്റികള്‍ എന്നിവയിലൂടെ കണ്‍സ്യൂമര്‍ഫെഡിന്റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കും. റീജിയണല്‍ മാനേജര്‍ റ്റി ഡി ജയശ്രീ, അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ റ്റി എസ് അഭിലാഷ്, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം ജില്ലാതല പ്രശ്‌നോത്തരി
ഹരിതകേരളവും വിദ്യാകിരണം മിഷനും സംഘടിപ്പിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവ പ്രശ്‌നോത്തരിയും വന്യജീവി ഫോട്ടോ പ്രദര്‍ശനവും കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നടന്നു. ഒന്നാം സ്ഥാനം പി നിരഞ്ജന, എട്ടാം ക്ലാസ്, (യുപിഎസ് തെങ്ങമം). രണ്ടാം സ്ഥാനം ജി ചിന്മയ , എട്ടാം ക്ലാസ്, (എന്‍ എസ് എസ് എച്ച് എസ് എസ് ചുരക്കോട് ) മൂന്നാം സ്ഥാനം ചിന്മയ കര്‍ണിക, ഒമ്പതാം ക്ലാസ്,( എന്‍എസ്എസ് എച്ച്എസ്എസ് തട്ടയില്‍ ) നാലാം സ്ഥാനം ക്രിസ്റ്റി ജോണ്‍ വര്‍ഗീസ് ഒമ്പതാം ക്ലാസ്(എംജിഎം എച്ച്എസ്എസ് തിരുവല്ല). വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി ആര്‍ അനില അധ്യക്ഷയായി.
ഹരിതകേരളം മിഷന്‍ ജില്ല കോഡിനേറ്റര്‍ ജി അനില്‍കുമാര്‍ , പത്തനംതിട്ട ബേഡേഴ്‌സ് പ്രസിഡന്റ് ജിജി സാം, വിദ്യാകിരണം ജില്ലാ കോഡിനേറ്റര്‍ പ്രകാശ് എ കെ, ബയോ ഡൈവേഴ്‌സിറ്റി ജില്ലാ കോഡിനേറ്റര്‍ അരുണ്‍ സി രാജന്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എം.ബി ദിലീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പഠനോത്സവത്തോട് അനുബന്ധിച്ച് പത്തനംതിട്ട ബേഡേഴ്‌സിന്റെ നേതൃത്വത്തില്‍ വന്യജീവി ഫോട്ടോ പ്രദര്‍ശനം നടന്നു. പ്രശ്‌നോത്തരിയില്‍ വിജയിച്ച കുട്ടികള്‍ക്ക് ഹരിതകേരളം മിഷന്റെ അടിമാലി ജൈവ വൈവിധ്യ പഠന കേന്ദ്രത്തിലും മൂന്നാറിലും സംസ്ഥാനതല പഠനോത്സവം മെയ് 16,17,18 തീയതികളില്‍ സംഘടിപ്പിക്കും.
അവധികാല ക്യാമ്പ്
മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അവധികാല ക്യാമ്പ് മെയ് അഞ്ചിന് ആരംഭിക്കും. മൂന്നു മുതല്‍ 12-ാം ക്ലാസുവരെയുളള കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഡിജിറ്റല്‍ ആര്‍ട്ട്, അബാക്കസ് മുതല്‍ എഐ വരെയുളള വിഷയങ്ങളില്‍ പ്രാഥമിക പരിശീലനം നല്‍കും. ഫോണ്‍ : 8281905525, 0469 2961525.
അപേക്ഷ ക്ഷണിച്ചു
ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ വികസനത്തിനായുളള ‘പ്രചോദനം’ പദ്ധതിയിലേക്ക് എന്‍ ജി ഒ , എല്‍ എസ് ജി ഐ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതി മാര്‍ഗരേഖ, എസ് ഒ പി പ്രകാരം അര്‍ഹരായ എന്‍ ജി ഒ , എല്‍ എസ് ജി ഐ കള്‍ നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ അനുബന്ധ രേഖയ്‌ക്കൊപ്പം മെയ് 25 ന് മുമ്പ് ലഭിക്കണം.
വിലാസം : ജില്ല സാമൂഹിക നീതി ഓഫീസര്‍, ജില്ല സാമൂഹികനീതി ഓഫീസ്, മണ്ണില്‍ റീജന്‍സി ബില്‍ഡിംഗ്, പത്തനംതിട്ട. ഫോണ്‍ : 0468 2325168. ഇമെയില്‍ : [email protected]
എംബിഎ ബാച്ചിലേക്ക് അഭിമുഖം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിന്റെ തിരുവനന്തപുരം സെന്ററില്‍
എംബിഎ (ഫുള്‍ടൈം) 2025-27 ബാച്ചിലെ പ്രവേശനത്തിനുളള അഭിമുഖം മെയ് ആറിന് രാവിലെ 10 മുതല്‍ ഒന്നുവരെ ആറന്മുള പഞ്ചായത്ത് സാസ്‌കാരിക നിലയത്തിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളജില്‍ നടക്കും. ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. എസ് സി /എസ് ടി കുട്ടികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.
50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. സി-മാറ്റ് /ക്യാറ്റ് സ്‌കോര്‍ കാര്‍ഡ് ഉളളവര്‍ക്കും 2025 മെയില്‍ നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്കും പങ്കെടുക്കാം. ഫോണ്‍ : 7907375755/8547618290. വെബ്‌സൈറ്റ് : www.kicma.ac.in.
പഠനോപകരണ കിറ്റിന് അപേക്ഷിക്കാം
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം ജില്ലാ ഓഫീസില്‍ ലഭിക്കും. അവസാന തീയതി മെയ് ഒമ്പത്. അപേക്ഷയോടൊപ്പം തൊഴിലാളിയുടെ ലൈസന്‍സ്, ക്ഷേമനിധികാര്‍ഡ്, ക്ഷേമനിധിവിഹിതം അവസാനം അടച്ച രസീത്, റേഷന്‍ കാര്‍ഡ് എന്നിവയുടെയും തൊഴിലാളിയുടെയും കുട്ടിയുടെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും സമര്‍പ്പിക്കണം.ഫോണ്‍ :04682-320158