Trending Now

സുരക്ഷ ഇല്ല : പ്രധാനമന്ത്രി സഞ്ചരിച്ച വഴിയിൽ തെരുവ് വിളക്കുകൾ കത്തിയില്ല

Spread the love

 

പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിൽനിന്നും രാജ്ഭവനിലേക്ക് വരുന്ന വഴിയിൽ തെരുവു വിളക്കുകള്‍ മിഴിയടച്ചു . ബിജെപി പ്രതിഷേധ പ്രകടനം നടത്തി . യാതൊരു സുരക്ഷയും ഈ വഴിയില്‍ ഇല്ല . തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർമാരാണ് സുരക്ഷാവീഴ്ച ആരോപിച്ച് പ്രതിഷേധിച്ചത്. വെള്ളയമ്പലത്തെ അയ്യങ്കാളി സ്‌ക്വയറിലെ തെരുവു വിളക്കുകളാണ് പ്രവര്‍ത്തിക്കാതിരുന്നത്. പ്രധാനമന്ത്രി തങ്ങുന്ന രാജ്ഭവന് സമീപമാണ് വെളിച്ചമില്ലാതിരുന്ന അയ്യങ്കാളി സ്ക്വയർ.വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കാനായാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്.

error: Content is protected !!