Trending Now

കോന്നി കൂടലില്‍ സ്വകാര്യ ബസ്സിനിടയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു

Spread the love

സ്വകാര്യബസിനെ മറികടക്കവേ മറ്റൊരു ബെെക്കിൽ ഇടിച്ചു; ബസിനടിയിൽപ്പെട്ട് ബെെക്ക് യാത്രികന് ദാരുണാന്ത്യം

konnivartha.com: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കൂടല്‍ ഇഞ്ചപ്പാറയ്ക്ക് സമീപം വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. അതിരുങ്കൽ മുട്ടുമണ്ണിൽ വീട്ടിൽ അനീഷാണ് (എബിൻ-32) മരിച്ചത്.

സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ അനീഷ് സ്വകാര്യ ബസ്സിനടിയിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന പോത്തുപാറ വേങ്ങവിളയിൽ ബൈജുവിനെ (32) പരിക്കുകളോടെ കോന്നിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റൊരു ബൈക്ക് യാത്രികനായ കലഞ്ഞൂർ ഒന്നാംകുറ്റി മല്ലങ്കഴയിൽ ഷാജി ജോർജ്ജിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ പത്തനാപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇഞ്ചപ്പാറയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി ഏഴ് മണിയ്ക്കാണ് അപകടം നടന്നത്.

കൂടൽ ഭാഗത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനെ അതേഭാഗത്തുനിന്ന് വന്ന ബൈക്ക് മറികടക്കുമ്പോഴാണ് എതിരേവന്ന ബൈക്കിൽ ഇടിച്ചത്. കോന്നിയിലുള്ള സ്വകാര്യ ആശുപത്രിയിൽവെച്ചാണ് അനീഷ് മരിച്ചത്. അനീഷിന്റെ അമ്മ സുധ. ഭാര്യ- മാനസ. മകൾ-അമേയ.

error: Content is protected !!