
റാങ്ക് പട്ടിക റദ്ദായി
ഭാരതീയ ചികിത്സാ വകുപ്പ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്/ ആയുര്‍വേദ കോളേജ് വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുര്‍വേദ) (കാറ്റഗറി നമ്പര്‍ 531/2019) തസ്തികയുടെ (20,000-45,800 രൂപ) റാങ്ക് പട്ടിക കാലാവധി അവസാനിച്ചതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665
ഇംഗ്ലീഷ് കോഴ്സുകള്‍
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എസ്എസ്എല്‍സി കഴിഞ്ഞവര്‍ക്കായി ഒരു മാസത്തെ ബേസിക്ക് പ്രൊവിഷ്യന്‍സി കോഴ്സ് ഇന്‍ ഇംഗ്ലീഷിലേക്ക് അഡ്മിഷന്‍ എടുക്കാം. ഫോണ്‍: 9495999688
ധനസഹായം
കാര്‍ഷിക വികസന ക്ഷേമ വകുപ്പ് കേരള സമോള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം ആത്മ മുഖേന സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സഹായത്തോടെ കര്‍ഷക ഉല്‍പാദന സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു. ഫാം പ്ലാന്‍ പദ്ധതിയുടെ ഭാഗമായി ബ്ലോക്കുകളില്‍ രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷം തികഞ്ഞ കര്‍ഷക ഉല്‍പാദക സംഘങ്ങള്‍, മുന്‍കാലങ്ങളില്‍ ഇതേ ഘടകത്തില്‍ സാമ്പത്തിക സഹായം ലഭിക്കാത്ത രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷം തികഞ്ഞ കര്‍ഷക ഉല്‍പാദക കമ്പനികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പ്രൊജക്ട് ചെലവിന്റെ 80 ശതമാനം സഹായം അനുവദിക്കും. അവസാന തീയതി മെയ് 15. ഫോണ്‍: 04734 296180
അധിവര്‍ഷാനുകൂല്യം നല്‍കി
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ അധിവര്‍ഷാനുകൂല്യ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട നഗരസഭ ഹാളില്‍ പ്രൊഫ. എം. ടി ജോസഫ് ചെയ്തു. ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ കെ. എസ് മുഹമ്മദ് സിയാദ് അധ്യക്ഷനായി. 1367 പേര്‍ക്ക് 77,15,848 രൂപ വിതരണം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി ആര്‍ ബിജുരാജ്, കെ.എസ്.കെ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് പി. എസ് കൃഷ്ണകുമാര്‍, പി. ടി രാജു, തങ്കന്‍ കുളനട, ജിജി സാം തുടങ്ങിയവര്‍ പങ്കെടുത്തു.
പരിശീലനം
കേന്ദ്രസര്‍ക്കാര്‍ സംരംഭം ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ബിരുദം, പ്ലസ് ടു, എസ്എസ്എല്‍സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314
ആയുര്‍വേദ തെറാപ്പിസ്റ്റ്
നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തെറാപ്പിസ്റ്റ് (പുരുഷന്‍) യോഗ്യത- കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് (ഡിഎഎംഇ അംഗീകാരം), മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ഫിസിയോ തെറാപ്പി യൂണിറ്റ്) അസിസ്റ്റന്റ് ഫിസിയോതെറാപ്പി സര്‍ട്ടിഫിക്കറ്റ്/ വിഎച്ച്എസ്ഇ ഫിസിയോതെറാപ്പി/കമ്പ്യൂട്ടര്‍ പരിജ്ഞാനത്തോടെ എഎന്‍എം.
പ്രായപരിധി 2025 മെയ് 15ന് 40 വയസ്. അവസാന തീയതി മെയ് 15. വെബ്‌സൈറ്റ്: www.nam.kerala.gov.in-careers ഫോണ്‍: 0468 2995008
ആറന്മുള വാസ്തുവിദ്യാ ഗുരുകുലം: അപേക്ഷ ക്ഷണിച്ചു
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1.പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ പി.ജി.ഡിപ്ലോമ, യോഗ്യത- സിവില്‍/ ആര്‍ക്കിടെക്ചര്‍ എഞ്ചിനിയറിംഗ് ബിരുദം. 2. പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഡിപ്ലോമ – കറസ്‌പോണ്ടന്‍സ് കോഴ്‌സ്, യോഗ്യത- അംഗീകൃത ബിരുദം/ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമ. 3. പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, യോഗ്യത – ഐടിഐ സിവില്‍ ഡ്രാഫ്റ്റ്മാന്‍, കെജിസിഇ സിവില്‍ എഞ്ചിനിയറിംഗ്, ഐടിഐ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്ഷിപ്പ് /സിവില്‍ എഞ്ചിനിയറിംഗ്, ആര്‍ക്കിടെക്ചര്‍ ഡിപ്ലോമ, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനിയറിംഗ്. 4. ചുമര്‍ചിത്ര രചനയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, യോഗ്യത- എസ്എസ്എല്‍സിയും ചുമര്‍ചിത്ര രചനയില്‍ താല്‍പര്യവും, 5. വാസ്തുശാസ്ത്രത്തില്‍ ആറുമാസ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, യോഗ്യത- എസ്എസ്എല്‍സി, 6. ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, യോഗ്യത-എസ്.എസ്.എല്‍.സി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 20. www.vasthuvidyagurukulam.com. ഫോണ്‍: 0468 2319740, 9188089740, 6238366848, 9605458857, 9605046982, 9846479441