പഹല്‍ഗാം സൂത്രധാരന്‍ ഭീകരന്‍ സജ്ജാദ് ഗുള്‍ കേരളത്തിലും പഠിച്ചു

Spread the love

 

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം ലഷ്‌കറിന്‍റെ നിഴല്‍ സംഘടനായ ദി റെസിസ്റ്റന്റ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു. ദി റെസിസ്റ്റന്റ് ഫ്രണ്ട് തലവന്‍ അമ്പതുകാരനായ ഷെയ്ക്ക് സജ്ജാദ് ഗുളാണ് ആക്രമണത്തിന്‍റെ സൂത്രധാരനെന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയത്.

സജ്ജാദ് ഗുള്‍ ഭീകരവാദിയാകുന്നതിന് മുമ്പ് കേരളത്തില്‍ പഠിച്ചിരുന്നുവെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിലവില്‍ ഉള്ള കണ്ടെത്തല്‍ . ശ്രീനഗറില്‍ പഠിച്ച് ബെംഗളൂരുവില്‍ എംബിഎയും കഴിഞ്ഞതിന് ശേഷം സജ്ജാദ് ഗുള്‍ കേരളത്തില്‍ വന്ന് ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചിട്ടുണ്ട് എന്നാണ് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി റ്റി ഐ ) റിപ്പോര്‍ട്ട്‌ . ശ്രീനഗറില്‍ പഠിച്ച് ബെംഗളൂരുവില്‍ എംബിഎയും കഴിഞ്ഞതിന് ശേഷമാണ് ഇയാള്‍ കേരളത്തില്‍ എത്തി ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിന് ചേര്‍ന്നത്‌ എന്നാണ് റിപ്പോര്‍ട്ട്‌ .

ലാബ് പഠന ശേഷം ശ്രീനഗറില്‍ തിരിച്ചെത്തിയ സജ്ജാദ് ഗുള്‍ മെഡിക്കൽ ലാബ് തുറക്കുകയും ഇതിനൊപ്പം തീവ്രവാദികള്‍ക്ക് സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്നത് തുടങ്ങുകയും ചെയ്തു. 2002ല്‍ ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആര്‍ഡിഎക്‌സുമായി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .

2017ലാണ് ജയില്‍ മോചിതനായത്.ഇതിനു ശേഷം പാകിസ്താനിലേക്ക് പോവുകയും ഐഎസ്‌ഐയുടെ ഉപദേശത്തില്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകരവാദ സംഘടന രൂപീകരിക്കാനുള്ള ശ്രമം തുടങ്ങി . ഇന്ത്യയ്ക്കകത്ത് ഉള്ളവരെ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുക എന്ന തന്ത്രമാണ് ഐഎസ്‌ഐ നടപ്പിലാക്കിയത്.

ടിആര്‍എഫിന്റെ പ്രവര്‍ത്തനം ഇന്ത്യയില്‍ തുടങ്ങി . കാശ്മീരികളല്ലാത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് ടി.ആര്‍.എഫിന്റെ സ്വഭാവമായിരുന്നു.സജ്ജാദ് ഗൗളിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 2022ല്‍ തന്നെ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു . ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ കീഴില്‍ പരിശീലനം ലഭിച്ച ഭീകരനാണ് സജ്ജാദ് ഗുള്‍.ഇയാളുടെ കീഴില്‍ അനേക ആളുകള്‍ സംഘടനയില്‍ അംഗമാണ് . അന്വേഷണ ചുമതല നിലവില്‍ എന്‍ ഐ എയ്ക്ക് ആണ് ഉള്ളത് .

 

error: Content is protected !!