
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ്
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ മെയ് മാസം മൂന്നാം വാരം ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്, മലയാളം) കോഴ്സിന് എസ്.എസ്.എൽ.സി പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മെയ് 17 വരെ www.lbscentre.kerala.gov.in വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0471-2560333, 9995005055.
കെക്സ്കോണിൽ ഒഴിവ്
തൈക്കാട് പ്രവർത്തിക്കുന്ന കെക്സ്കോൺ കേന്ദ്ര കാര്യാലയത്തിലേക്ക് ഇ-ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് തിരുവനന്തപുരം ജില്ലയിൽ നിന്നും കെക്സ്കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം. വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ സഹിതം [email protected] ഇ-മെയിൽ മുഖേനയോ നേരിട്ടോ മെയ് 20 വൈകിട്ട് 5വരെ അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: 0471 2320771, www.kexcon.in.
ബി.ടെക്: എൻ.ആർ.ഐ സീറ്റുകളിലേക്ക് പ്രവേശനം
എൽ. ബി. എസ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര എൽ. ബി. എസ്. വനിതാ എൻജിനിയറിങ് കോളേജിലേക്കും കാസർഗോഡ് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിലേക്കും ബി.ടെക് എൻ.ആർ.ഐ സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മേയ് 21നകം അപേക്ഷിക്കണം. കൂടുതൽവിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 9447900411, 9495207906, 9400540958 (പൂജപ്പുര), 9447375156, 9496358213, 9495310477 (കാസർഗോഡ്).
സിവിൽ സർവീസ് പരീക്ഷാ പരിശീലനം
പട്ടികജാതി വിഭാഗത്തിലുള്ളവർക്കായി പട്ടികജാതി വികസന വകുപ്പിനു കീഴിൽ മണ്ണന്തല അംബേദ്ക്കർ ഭവനിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസസ് എക്സാമിനേഷൻ ട്രെയിനിങ് സൊസൈറ്റി (ഐ.സി.എസ്.ഇ.ടി.എസ്) മുഖേന നടപ്പിലാക്കുന്ന ലക്ഷ്യ സ്കോളർഷിപ്പ് പദ്ധതിയിലേക്കും പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കായി കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ കീഴിൽ നടക്കുന്ന സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത. മെഡിക്കൽ/ എൻജിനിയറിങ് പ്രൊഫഷണൽ കോഴ്സുകളിൽ ബിരുദ/ ബിരുദാനന്തരമുള്ളവർക്കും മറ്റ് വിഷയങ്ങളിൽ ഉയർന്ന മാർക്കോടെ ബിരുദ/ ബിരുദാനന്തരമുള്ളവർക്കും മുൻഗണന ലഭിക്കും. നിലവിൽ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ കൂടികാഴ്ചയിൽ പങ്കെടുക്കുമ്പോൾ യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. പ്രായപരിധി 01.04.2025 ൽ 20-36 വയസ്. ലക്ഷ്യ സ്കോളർഷിപ്പ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരിൽ ആകെ സീറ്റിന്റെ 25 ശതമാനം പട്ടികജാതിയിലെ ദുർബല വിഭാഗങ്ങൾ ആയ (വേടൻ, നായാടി, അരുന്ധതിയാർ, ചക്കിലിയൻ, കള്ളാടി) വിഭാഗങ്ങളിൽ ഉൾപ്പെടുന്ന അപേക്ഷകർക്കായി നീക്കിവയ്ക്കും. ലക്ഷ്യ സ്കോളർഷിപ്പ് പദ്ധതി മുഖേനയോ കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമി മുഖേനയോ പരിശീലനം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.
www.icsets.org മുഖേന ഓൺലൈനായി അപേക്ഷിക്കണം. മെയ് 25ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്ക്: 0471-2533272, 8547630004, 9847373627, 9847967632, 6238732527, www.icsets.org/ [email protected]
ഓഫീസ് അറ്റൻഡന്റ്: ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷിക്കാം
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് വകുപ്പ് മുഖേന സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’, റ്റി.സി. 27/6(2), വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ അപേക്ഷിക്കാം.
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ്
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ മെയ് മാസം മൂന്നാം വാരം ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്, മലയാളം) കോഴ്സിന് എസ്.എസ്.എൽ.സി പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മെയ് 17 വരെ www.lbscentre.kerala.gov.in വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0471-2560333, 9995005055.
കുടിശിക അടയ്ക്കാം
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശ്ശിക അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് 31 വരെ നീട്ടി. ഓൺലൈൻ, ഫ്രണ്ട്സ് ജനസേവന കേന്ദ്രം, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ചുകൾ എന്നിവ മുഖേനയും മെഷീനുകൾ പി.ഒ.എസ്. മെഷീനുകൾ ഉപയോഗിച്ച് ജില്ലാ ഓഫീസുകളിലും ക്ഷേമനിധി അടയ്ക്കുവാൻ ബോർഡ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
വാസ്തുവിദ്യാ ഗുരുകുലത്തിലെ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
സാംസ്കാരിക വകുപ്പിന് കീഴിൽ ആറന്മുള കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന വാസ്തുവിദ്യാ ഗുരുകുലത്തിൽ പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ പി.ജി.ഡിപ്ലോമ, ഡിപ്ലോമ കറസ്പോണ്ടൻസ് കോഴ്സ്, ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ്, ചുമർ ചിത്ര രചനാ സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയുടെ പുതിയ ബാച്ച് ജൂണിൽ ആരംഭിക്കും. പ്രവേശനത്തിന് മെയ് 20 നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ എക്സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല – 689533/ എക്സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, അനന്തവിലാസം പാലസ്, ഫോർട്ട് പി.ഒ, തിരുവനന്തുപുരം -23 മേൽവിലാസങ്ങളിലോ www.vasthuvidyagurukulam.com വെബ്സൈറ്റിലോ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: 0468-2319740, 9188089740, 623866848, 9605458857, 9605046982, 9846479441.