
konnivartha.com: കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ ഭാഗമായ തണ്ണിതോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം അടച്ചു . ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ല . കുട്ടവഞ്ചി സവാരി കേന്ദ്രം, ആരണ്യകം കഫെ, അടവി ഇക്കോഷോപ്പ്, അടവി ട്രീ ഹട്ട് എന്നിവയുടെ പ്രവർത്തനം ഉണ്ടായിരിക്കില്ല എന്നാണ് സമരക്കാരുടെ അറിയിപ്പ്.
60 വയസ്സ് കഴിഞ്ഞവരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട തീരുമാനത്തിൽ പ്രതിഷേധിച്ചു കോന്നി അടവി കുട്ടവഞ്ചി സവാരികേന്ദ്രത്തിൽ തുഴച്ചിൽ തൊഴിലാളികൾ കഴിഞ്ഞ ദിവസം മുതല്‍ സമരത്തിലാണ്. പിരിച്ചു വിടുന്ന കാര്യം രേഖാ മൂലം തൊഴിലാളികളെ അറിയിച്ചില്ല .പിരിച്ചു വിടുന്നവര്‍ക്ക് മതിയായ ആനുകൂല്യം നല്‍കുകയോ പ്രായം പരിഗണിക്കാതെ കാര്യക്ഷമത നോക്കി ജോലിയില്‍ നിലനിരതുകയോ വേണം എന്നാണ് സമരക്കാരുടെ ആവശ്യം .ഇക്കാര്യം ചൂണ്ടികാട്ടി നിവേദനം നല്‍കി എങ്കിലും പരിഗണിച്ചില്ല .
അറുപതു വയസ്സ് കഴിഞ്ഞവരെ പിരിച്ചു വിടും എന്ന് കാട്ടി ബുധനാഴ്ച വൈകിട്ട് മാത്രം ആണ് നോട്ടീസ് ലഭിച്ചത് . നാല്‍പ്പതിലേറെ ആളുകള്‍ അടവിയില്‍ മാത്രം താല്‍ക്കാലിക ജോലി നോക്കി വരുന്നു .ഇവരില്‍ പലരും തുടക്കം മുതല്‍ ഉള്ളവര്‍ ആണ് . ലക്ഷങ്ങളുടെ വരുമാനം ഉള്ള അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ വര്‍ഷങ്ങളായി താല്‍ക്കാലിക ജോലി നോക്കിയവരെ ആണ് പിരിച്ചു വിട്ടത് . ഇവരെ തിരിച്ചു എടുക്കണം എന്നാണ് പ്രധാന ആവശ്യം .അല്ലെങ്കില്‍ മതിയായ ആനുകൂല്യങ്ങള്‍ നല്‍കണം .അത് വരെ സമരം തുടരും എന്നാണ് സമരക്കാര്‍ അറിയിച്ചത് . വരും ദിവസം ചര്‍ച്ച നടത്തുവാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടുണ്ട് .അവധികാലത്ത് സെന്‍റര്‍ അടച്ചിട്ടാല്‍ ലക്ഷങ്ങളുടെ വരുമാന നഷ്ടം ഉണ്ടാകും .