Trending Now

ടെറിട്ടോറിയൽ ആർമിയെ വിളിക്കാൻ അനുമതി

Spread the love

 

konnivartha.com: കരസേനയെ സഹായിക്കാൻ ടെറിട്ടോറിയൽ ആർമിയെ വിളിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി.ആവശ്യം വന്നാൽ ടെറിട്ടോറിയൽ ആർമി അംഗങ്ങളെ സുരക്ഷാചുമതലയിലും സൈന്യത്തിനെ പിന്തുണയ്ക്കാനും നിയോഗിക്കാൻ സൈനിക മേധാവിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകി.

ഇന്ത്യൻ ആർമിയുടെ റിസർവ് ഫോഴ്സാണ് ടെറിട്ടോറിയൽ ആർമി.സൈന്യത്തിന്റെ സഹായികളായാണ് ഇവരുടെ പ്രവർത്തനം. ടെറിട്ടോറിയൽ ആർമി അംഗങ്ങൾ മുഴുവൻ സമയ സൈനികരല്ല.32 ടെറിട്ടോറിയൽ ഇൻഫൻട്രി ബറ്റാലിയനിൽ 14 എണ്ണത്തെ സൈന്യത്തിന്റെ തെക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്കുപടിഞ്ഞാറ്, മധ്യ, ആൻഡമാൻ നിക്കോബാർ കമാൻഡുകളിലും ആർമി ട്രെയിനിങ് കമാൻഡിലും നിയോഗിക്കാനാണ് നീക്കം.

അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിന്‍റെ ശബരിമല സന്ദർശനം റദ്ദാക്കി.ഈ മാസം 19 ന് രാഷ്ട്രപതി ശബരിമല ദര്‍ശനം നടത്തുവാന്‍ ഉള്ള ഒരുക്കത്തില്‍ ആയിരുന്നു .

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അതിര്‍ത്തി രക്ഷാ സേനകളിലെ ഡയറക്ടര്‍ ജനറല്‍മാരുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.പാകിസ്ഥാനെതിരായ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിങ്ങ്. സംയുക്ത സേനാ മേധാവി അനില്‍ ചൗഹാനുമായും അദ്ദേഹം സംവദിച്ചു.

ഇന്ത്യ-പാക് സംഘർഷം സംബന്ധിച്ച വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കുക:91 9446292974

error: Content is protected !!