Trending Now

കോന്നിയില്‍ തെരുവ് നായ പേ പിടിച്ചു ചത്തിട്ടും അധികൃതര്‍ക്ക് “ഇളക്കമില്ല”

Spread the love

 

konnivartha.com: കോന്നിയില്‍ തെരുവ് നായ പേ പിടിച്ചു ചത്തിട്ടു രണ്ടു ദിവസം കഴിഞ്ഞു എങ്കിലും ജനങ്ങളെ ബോധവത്കരിക്കാനോ ഇവിടെയുള്ള തെരുവ് നായ്ക്കളെ നിരീക്ഷിക്കാനോ തെരുവ് നായ്ക്കളെ പിടികൂടി ഷെല്‍ട്ടര്‍ സ്ഥലത്ത് എത്തിക്കാനോ ഒരു നടപടിയും ഇല്ല .

കോന്നി അഗ്നി രക്ഷാ നിലയത്തിന്‍റെ സമീപം ആണ് രണ്ടു ദിവസം മുന്‍പ് അവശനിലയില്‍ ഉള്ള തെരുവ് നായയെ കണ്ടത് .വായില്‍ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ നായ ചത്ത്‌ പോയി .ഇതിനു ശേഷം നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആണ് തെരുവ് നായ ചാകാന്‍ കാരണം പേ വിഷം ആണെന്ന് കണ്ടെത്തിയത് . ഈ നായ എത്ര തെരുവ് നായ്ക്കളില്‍ രോഗം പടര്‍ത്തി എന്ന് അറിയില്ല .വരും ദിവസങ്ങളില്‍ നായ്ക്കള്‍ക്ക് കൂട്ടത്തോടെ പേ ഇളകിയാല്‍ അത് ഗുരുതര വിഷയമായി മാറും . കോന്നിയില്‍ തെരുവ് നായ്ക്കളുടെ എണ്ണം കൂടുതല്‍ ആണ് .

പേ ഇളകി ചത്ത നായ എത്ര നായ്ക്കളുമായി ഇടപെട്ടോ അത്രയും നായ്ക്കള്‍ക്ക് പേ ഇളകാന്‍ ഉള്ള സാധ്യത ആണ് നിലനില്‍ക്കുന്നത് .ആരോഗ്യ വകുപ്പും പഞ്ചായത്തും വളരെയേറെ ശ്രദ്ധ ചെലുത്തണം . നായയുടെ കടിയേറ്റവരുണ്ടെങ്കിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാകണമെന്ന് ഒരു അറിയിപ്പ് മാത്രം ആണ് അധികൃതരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായത് . ചത്ത നായ കടിച്ച നായ്ക്കള്‍ യഥേഷ്ടം ഉണ്ട് . ഇത്തരം തെരുവ് നായ്ക്കള്‍ക്ക് കൂട്ടമായി പേ വിഷബാധ ഉണ്ടായാല്‍ ആര്‍ക്ക് ആണ് ഉത്തരവാദിത്വം എന്ന് മാത്രം അധികൃതര്‍ പറയുന്നില്ല . മുഴുവന്‍ തെരുവ് നായ്ക്കളെയും പിടികൂടി സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റണം എന്നാണ് ജനങ്ങളുടെ ന്യായമായ ആവശ്യം .

error: Content is protected !!