
konnivartha.com: ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ധാരണ മണിക്കൂറുകള്‍ക്കകം പാകിസ്താന് ലംഘിച്ചതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു . വിളിച്ചുചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിൽ ആണ് ഇക്കാര്യം പറഞ്ഞത് . നിയന്ത്രണ രേഖയിൽ (എൽഒസി) നിലവിൽ വെടിവയ്പ്പ് നടക്കുന്നില്ല എന്ന് പ്രതിരോധ വൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചതിന് പിന്നാലെ ആണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വാര്‍ത്താ സമ്മേളനം വിളിച്ചത് .
പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായത് അപലപനീയമായ നീക്കമാണ്. ആക്രമണത്തിനെതിരേ സേന ഉചിതമായി നടപടി കൈക്കൊണ്ടിട്ടുണ്ട്.വെടിനിര്‍ത്തല്‍ ധാരണ പാകിസ്താന് ലംഘിച്ച സാഹചര്യത്തില്‍ ആക്രമണത്തെ ശക്തമായി നേരിടാൻ സേനയ്ക്ക് നിര്‍ദേശം നല്കി.
ഇന്ത്യയുടെയും പാകിസ്താന്റെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർക്കിടയിൽ ഉണ്ടാക്കിയ ധാരണയുടെ ആവർത്തിച്ചുള്ള ലംഘനങ്ങൾ നടന്നതായി ആണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി അറിയിച്ചത് . ഈ ലംഘനങ്ങൾക്ക് സായുധ സേന ഉചിതമായ മറുപടി നൽകുന്നുണ്ട്.ലംഘനങ്ങളെ വളരെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സായുധ സേന സാഹചര്യം ശക്തമായി നിരീക്ഷിച്ചുവരികയാണ്.അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും അതിർത്തി ലംഘനങ്ങൾ ആവർത്തിക്കുന്ന ഏതൊരു സംഭവത്തെയും ശക്തമായി നേരിടാൻ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വൈകിട്ട് അഞ്ച് മണിക്ക് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും പാകിസ്താന് സേന ഇന്ത്യന്‍ അതിര്‍ത്തിയിൽ കശ്മീരിലെ വിവിധ ഭാഗങ്ങളിൽ ഡ്രോണ്‍ ആക്രമണം നടത്തി എന്നാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞത് . അത് വരെ സൈന്യം പറഞ്ഞത് വെടിവയ്പ്പ് നടക്കുന്നില്ല എന്നാണ് .
Foreign Secretary Vikram Misri addressed a special briefing on OperationSindoor following ceasefire violations by Pakistan on May 10, 2025. The Secretary assured the Indian public that the government and armed forces are fully prepared to respond to any further provocations.