Trending Now

പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എംജി കണ്ണൻ(40) അന്തരിച്ചു

Spread the love
  • Konnivartha. Com :പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് ചെന്നീർക്കര മാത്തൂർ മേലേടത്ത് എംജി കണ്ണൻ(40) അന്തരിച്ചു.

പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എംജി കണ്ണൻ(40) അന്തരിച്ചു. കഴിഞ്ഞ ദിവസം സ്ട്രോക്ക് വന്നതിനെത്തുടർന്ന് പരുമല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു . ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. അൽപ്പം മുമ്പ് ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിലാണ് മരണവിവരം സ്ഥിരീകരിച്ചത്.

ജില്ലാ പഞ്ചായത്ത് മുൻ അംഗം, യൂത്ത് കോൺഗ്രസ് മുൻ പാർലമെന്റ് മേഖല പ്രസിഡന്റ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

സംസ്കാരം നാളെ വൈകിട്ട് നടക്കും. യൂത്ത് കോൺഗ്രസിലൂടെ വളർന്നുവന്ന നേതാവായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അടൂരിൽ സ്ഥാനാർത്ഥി ആയിരുന്നു.

error: Content is protected !!