Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 13/05/2025 )

Spread the love

നഗരം ചുറ്റും വികസനം മൊബൈല്‍ എല്‍ഇഡി വോള്‍ ജില്ലാ കലക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

പിണറായി വിജയന്‍ സര്‍ക്കാരിന്റെ വികസന നേട്ടം ഇനി നഗരം ചുറ്റും. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വികസനത്തിന്റെ നേര്‍ക്കാഴ്ചയുമായി സഞ്ചരിക്കുന്ന എല്‍ഇഡി വോളിന്റെ യാത്ര കലക്ടറേറ്റ് അങ്കണത്തില്‍ നിന്നും ആരംഭിച്ചു. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് മേയ് 16 മുതല്‍ 22 വരെ പത്തനംതിട്ട ഇടത്താവളത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേളയോടനുബന്ധിച്ചാണ് സഞ്ചരിക്കുന്ന എല്‍ഇഡി വോള്‍ ഒരുക്കിയത്. ആറന്മുള, അടൂര്‍, തിരുവല്ല, കോന്നി, റാന്നി നിയോജക മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലൂടെയാണ് സഞ്ചാരം. സര്‍ക്കാരിന്റെ വികസനം എല്‍ഇഡി വോളില്‍ ചിത്രീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത ഓരോ കേന്ദ്രത്തിലും കാഴ്ചയ്ക്ക് അവസരം ഒരുക്കും. ജില്ലയിലെ പ്രധാന വികസന നേട്ടവും കാണാനാകും.  ‘എന്റെ കേരളം’ പ്രദര്‍ശനത്തിലെ കലാ- സാംസ്‌കാരിക പരിപാടി, മെഗാ ഭക്ഷ്യമേള, കാര്‍ഷിക വിപണന പ്രദര്‍ശന മേള, കരിയര്‍ ഗൈഡന്‍സ്, സ്റ്റാര്‍്ട്ടപ്പ് മിഷന്‍ പ്രദര്‍ശനം തുടങ്ങിയവയെ കുറിച്ചുള്ള അറിയിപ്പുമുണ്ട്.
മേയ് 16 ന് വൈകിട്ട് അഞ്ചിന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രദര്‍ശന വിപണനമേള ഉദ്ഘാടനം ചെയ്യും. നിയസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും.

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള ഒരുക്കം അവസാന ഘട്ടത്തില്‍

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേളയുടെ ഒരുക്കം അവസാന ഘട്ടത്തില്‍. പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ മേളയ്ക്കായി ഒരുങ്ങുന്നത് ജര്‍മന്‍ ഹാംഗറില്‍ നിര്‍മിച്ച 71,000  ചതുരശ്രയടി പവലിയന്‍. കിഫ്ബിക്കാണ് നിര്‍മാണ ചുമതല. മേയ് 16 മുതല്‍ 22 വരെയാണ് മേള. രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെ പ്രവേശനം സൗജന്യം.

സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശീതികരിച്ച 186 സ്റ്റാളുകളുണ്ട്. സംസ്ഥാനം കൈവരിച്ച നേട്ടം, ആധുനിക സാങ്കേതിക വിദ്യയുടെ പരിചയപ്പെടുത്തല്‍, കാര്‍ഷിക പ്രദര്‍ശന വിപണന മേള, സാംസ്‌കാരിക- കലാ പരിപാടി, സെമിനാര്‍, കരിയര്‍ ഗൈഡന്‍സ്, സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടങ്ങിയവ സംഘടിപ്പിക്കും. 45000 ചതുരശ്രയടിയാണ് സ്റ്റാളുകള്‍ക്കുള്ളത്. ഓരോ സ്റ്റാളും 65 ചതുരശ്രഅടി വീതമുണ്ട്. രാജ്യത്തെ വൈവിധ്യമാര്‍ന്ന രുചികൂട്ടുകളുമായി മെഗാ ഭക്ഷ്യമേളയാണ്  പ്രധാന ആകര്‍ഷണം. കുടുംബശ്രീക്കാണ് ചുമതല. സാംസ്‌കാരിക- കലാപരിപാടിക്കായി 8000 ചതുരശ്രയടിയില്‍ വിശാലമായ സദസുണ്ട്. ഇതിനോട് ചേര്‍ന്നാണ് ഭക്ഷ്യമേള. ഒരേ സമയം 250 പേര്‍ക്ക്  കലാപരിപാടി വീക്ഷിച്ച് ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ട്.

അഞ്ച് ജര്‍മന്‍ ഹാംഗറുകളിലാണ് പവലിയന്റെ നിര്‍മാണം. അലുമിനിയം ഫ്രെയിമില്‍ വെളുത്ത ടാര്‍പ്പോളിന്‍ വിരിച്ചിരിക്കുന്നു.  മൂന്നെണ്ണം പൂര്‍ണമായും ശീതികരിച്ചിരിക്കുന്നു. 660 ടണ്‍ എസിയിലാണ് പ്രവര്‍ത്തനം. പൊലിസ് ഡോഗ് ഷോ, കൃഷി- അനുബന്ധ ഉപകരണങ്ങളുടെ പ്രദര്‍ശനം എന്നിവയ്ക്കായി തുറസായ സ്ഥലമുണ്ട്. ക്യഷി ഉപകരണങ്ങളും കാര്‍ഷിക വിളകളും ഇവിടെ പ്രദര്‍ശിപ്പിക്കും. സാംസ്‌കാരിക- കലാ പരിപാടികളും ഭക്ഷ്യമേളയും പ്രത്യേക പവലിയനില്‍ ക്രമീകരിച്ചിരിക്കുന്നു. 750 ഓളം കേസരകള്‍ സദസില്‍ ഇടാനാകും. പവലിയനുള്ളില്‍ പ്ലൈവുഡ് ഉപയോഗിച്ചാണ് പ്ലാറ്റ്‌ഫോം. ഇതിന് മുകളില്‍ കാര്‍പ്പെറ്റ് വിരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കുള്‍പ്പെടെ സ്റ്റാളുകള്‍ക്കിടയില്‍ സുഗമമായ സഞ്ചരിക്കാനാകും. 1500 ചതുരശ്രയടിയിലുള്ള ശിതീകരിച്ച മിനി സിനിമാ തിയേറ്ററും ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി 25 ബയോ ടോയ്‌ലറ്റുകളുണ്ട്. മാലിന്യ നിര്‍മാര്‍ജനം ശുചിത്വ മിഷന്‍ നിര്‍വഹിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സമയവും മെഡിക്കല്‍ സംഘമുണ്ടാകും.

മേയ് 16 ന് വൈകിട്ട് അഞ്ചിന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രദര്‍ശന വിപണന കലാമേള ഉദ്ഘാടനം ചെയ്യും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സെക്യൂരിറ്റി നിയമനം

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന് മുന്‍സൈനികരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മെയ്  17 നുളളില്‍ അപേക്ഷ സമര്‍പ്പിക്കണം. റാന്നി പെരുനാട് ഗ്രാമപഞ്ചായത്തു പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 04735 240478.

റാങ്ക് പട്ടിക റദ്ദായി

പൊലിസ് കോണ്‍സ്റ്റബിള്‍ (ആംഡ് പോലീസ് ബറ്റാലിയന്‍-കെഎപി മൂന്ന്)( കാറ്റഗറി നമ്പര്‍ 537/2022) തസ്തികയിലേക്ക് 2024  ഏപ്രില്‍ 15ന് നിലവില്‍ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 460/2024/ഡിഒഎച്ച്) കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ : 0468 2222665.


പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസ്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ  ജില്ലാ കാര്യാലയത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസിനെ തിരഞ്ഞെടുക്കുന്നു. മെയ് 20ന് രാവിലെ 11ന് സര്‍ട്ടിഫിക്കറ്റ് , മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ  പകര്‍പ്പ് ,  പരിചയ രേഖ സഹിതം ജില്ലാ കാര്യാലയത്തില്‍ ഹാജരാകണം. യോഗ്യത- എംഎസ്‌സി (കെമിസ്ട്രി/ മൈക്രോ ബയോളജി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ് ) ബിരുദം (50 ശതമാനം മാര്‍ക്കോടെ) പ്രായപരിധി 28. സ്റ്റൈപന്റ് 10000. പരിശീലന കാലം – ഒരു വര്‍ഷം. ഫോണ്‍ : 0468 2223983.


സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍ രജിസ്‌ട്രേഷന്‍

മൈ ഭാരത്, യുവജന കാര്യ കായിക, ഗവണ്‍മെന്റ് ഓഫ് ഇന്ത്യ, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരായി രജിസ്റ്റര്‍മാര്‍ ചെയ്യാന്‍ യുവാക്കള്‍ക്ക് അവസരം. യുദ്ധം, ദുരന്തം എന്നീ  അവസരങ്ങളില്‍  ആര്‍മി , ജില്ലാ ഭരണകൂടം എന്നിവയ്ക്ക് സഹായം നല്‍കാനും  രാജ്യസേവനത്തിനും അവസരം ഉപയോഗിക്കാം. പ്രകൃതിദുരന്തം, അപകടം, പൊതു അടിയന്തരാവസ്ഥ , മറ്റ് അപ്രതീക്ഷിത സാഹചര്യം എന്നിവയ്ക്കായി  പ്രതിരോധശേഷിയുള്ള വോളണ്ടിയര്‍ സേനയെ കെട്ടിപ്പടുക്കുകയാണ്  ലക്ഷ്യം.  രജിസ്‌ട്രേഷന്  https://mybharat.gov.in. 18വയസിന മുകളിലുളളവര്‍ക്ക് അപേക്ഷിക്കാം. എക്‌സ്-ആര്‍മി, എക്‌സ്-എന്‍സിസി, എന്‍സിസി, എസ്പിസി, എന്‍വൈകെഎസ്, എന്‍എസ്എസ്, ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് വോളണ്ടിയേഴ്‌സിന്  പ്രത്യേക പരിഗണന. ഫോണ്‍ : 7558892580.

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല പരിശീലനം സംഘടിപ്പിക്കുന്നു. മൂന്നു ദിവസത്തെ പരിശീലന പരിപാടിയില്‍ ജിഐഎസ്, റിമോട്ട് സെന്‍സിംഗ് വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കും. ഫീസ് 3350 രൂപ. രജിസ്‌ട്രേഷന് www.kslub.kerala.gov.in.  ഫോണ്‍ : 0471 2302231, 2307830.


ടെന്‍ഡര്‍

ജില്ലാതല ഐസിഡിഎസ് സെല്‍ കാര്യാലയത്തിലേക്ക് ഒരു വര്‍ഷം പ്രതിമാസം 28000 രൂപ നിരക്കില്‍ പരമാവധി 1500 കിലോമീറ്റര്‍  ഓടുന്നതിനായി വാഹനത്തിന് (ഡ്രൈവറില്ലാതെ ) ടെന്‍ഡര്‍ ക്ഷണിച്ചു.  അവസാന തീയതി മെയ് 28. ഫോണ്‍ : 0468 2224130.

error: Content is protected !!