Trending Now

നിരപരാധിയെ കള്ളക്കേസില്‍ കുടുക്കാന്‍ ഉള്ള വനം വകുപ്പ് നീക്കം കോന്നി എം എല്‍ എ പൊളിച്ചു

Spread the love

 

konnivartha.com: കോന്നി വനം ഡിവിഷനിലെ പാടം വനപാലകരെ ഉടന്‍ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്യണം .പാടം വനം മേഖലയില്‍ കാട്ടാന ചരിഞ്ഞു എന്ന പേരില്‍ 11 പേരെ ആണ് അന്യായമായി വനം വകുപ്പ് പീഡിപ്പിച്ചു വന്നത് . ഒരാളെ പ്രതി ചേര്‍ക്കുമ്പോള്‍ ഉള്ള യാതൊരു നടപടിയും പാടം വനം വകുപ്പ് ജീവനക്കാര്‍ സ്വീകരിച്ചില്ല . അനധികൃതമായി ജനങ്ങളെ പിടിച്ചു വെച്ച് മര്‍ദിച്ചു കുറ്റം ചുമത്തി തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും തടിയൂരുന്ന കാടത്തം ആണ് പാടം വനപാലകര്‍ നാളിതു വരെ നടത്തി വന്നത് . കാട്ടാന ചരിഞ്ഞിട്ടും മൂന്നു ദിനം കഴിഞ്ഞു മാത്രം ആണ് വനം വകുപ്പ് ജീവനക്കാര്‍ അറിഞ്ഞത് . ഫീല്‍ഡില്‍ പോയി നിരീക്ഷണം നടത്തുന്നില്ല എന്നതിന് ഇനി ഉദാഹരണം വേണ്ട .

കാട്ടാന ചരിഞ്ഞത് തങ്ങളുടെ കഴിവ് കേടു കൊണ്ട് അല്ല എന്ന് വരുത്തി തീര്‍ക്കാന്‍ നിരപരാധികളെ ബലിയാടാക്കി ജയിലില്‍ അടക്കാന്‍ ആണ് വനം വകുപ്പ് ജീവനക്കാര്‍ ശ്രമിച്ചത്‌ .ആ ശ്രമം ആണ് കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാറിന്‍റെ ഇടപെടലിലൂടെ പൊളിഞ്ഞത് .എം എല്‍ എ യെ താറടിച്ചു കാണിക്കാന്‍ ഒരു വനപാലകന്‍ തന്നെ പകര്‍ത്തിയ വീഡിയോ മാധ്യമങ്ങള്‍ക്ക് അയച്ചതോടെ ആദ്യം എം എല്‍ എ ഭീക്ഷണി മുഴക്കുന്ന വാര്‍ത്ത വന്നു . “കോന്നി വാര്‍ത്ത ഡോട്ട് കോം” സത്യം പുറത്തു കൊണ്ട് വന്നതോടെ മാധ്യമങ്ങള്‍ക്ക് തിരുത്തി പറയേണ്ടി വന്നു .

ജനം ഒന്നാകെ ജനകീയ പക്ഷത്തു അണിനിരന്നു . അതോടെ എം എല്‍ എയ്ക്ക് എതിരെ ഉള്ള ബോംബ്‌ വെറും നനഞ്ഞ പടക്കമായി . ജനം പൂര്‍ണ്ണമായും  എം എല്‍ എയ്ക്ക്  പിന്തുണ നല്‍കി ജനകീയ പക്ഷത്തു നിന്നതോടെ “കള്ള മാധ്യമ പ്രചാരം “പൊളിഞ്ഞു . സത്യം അനുനിമിഷം കോന്നി വാര്‍ത്ത‍ ഡോട്ട് കോം ജനങ്ങളെ അറിയിച്ചു .

നിരപരാധികളെ ജയിലില്‍ അടയ്ക്കാന്‍ കള്ള എഫ് ഐ ആര്‍ ചുമത്താന്‍ കൂട്ട് നിന്ന എല്ലാ വനം ജീവനക്കാരെയും ഉടന്‍ പാടം വനം വകുപ്പില്‍ നിന്നും സസ്പെന്‍റ് ചെയ്യണം എന്നാണ് ജനകീയ ആവശ്യം . കര്‍ഷകരും ജനകീയ സമിതികളും ജനകീയ സമരം നടത്തും . കാട്ടു മൃഗങ്ങളുടെ ശല്യം കാരണം ജനതയ്ക്ക് ജീവിക്കാന്‍ കഴിയില്ല . വനം വകുപ്പിലെ കിരാത നടപടി അവസാനിപ്പിക്കണം . നിരവധി നിരപരാധികള്‍ വനം വകുപ്പിലെ കാട്ടു നീതിയിയില്‍ ക്രൂശിക്കപ്പെട്ടവരായി ഉണ്ട് .

കോന്നി എം എല്‍ എ ഇടപെട്ടില്ല എങ്കില്‍ ഈ സാധാരണ ജനത നാളെ ജയിലില്‍ ആഴി എണ്ണി ജീവിതം നരകിക്കേണ്ടി വന്നേനെ . എല്ലാ ജനകീയ ആളുകളും ഈ കാട്ടു നീതിയ്ക്ക് എതിരെ അണിനിരക്കണം .

error: Content is protected !!