Trending Now

സി പി ഐ (എം) കോന്നി ഡിഎഫ് ഒ ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തും

Spread the love

konnivartha.com: മലയോര മേഖലയിൽ രൂക്ഷമായവന്യ മൃഗശല്യങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാത്ത വനപാലകർക്കെതിരെ സി പി ഐ എം കോന്നി, കൊടുമൺ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച കോന്നി ഡിഎഫ് ഒ ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തും.

രാവിലെ 10ന് കോന്നി ചന്ത മൈതാനിയിൽ നിന്നുമാണ് ബഹുജന മാർച്ച് ആരംഭിക്കുന്നത്.
മലയോരമേഖലയിലെ ജനങ്ങൾക്ക് കൃഷി ചെയ്യാനും ജീവിക്കാനും കഴിയാത്ത സാഹചര്യമാണുള്ളത്. കൃഷിയിടങ്ങളിൽ ആനയും, കാട്ടുപോത്തും, പന്നിയും, കുരങ്ങ്, മൈൽ തുടങ്ങിയ വന്യജീവികൾ രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. കൊക്കത്തോട്ടിലടക്കം ആനയുടെയും, കടുവയുടെയും ആക്രമണത്തിൽ മനുഷ്യജീവനടക്കം നഷ്ടപ്പെട്ടിട്ടുണ്ട്.

ഇരുചക്ര വാഹനത്തിൽ പോകുന്ന യാത്രക്കാർ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായ പരിക്കുകളോടെ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്.മലയോര മേഖലയിലെ കർഷകരുടെ വരുമാനമാർഗമായ കൃഷികൾ വ്യാപകമായി വന്യമൃഗങ്ങൾ നശിപ്പിക്കുമ്പോഴും അർഹമായ നഷ്ട പരിഹാരം നൽകാൻ വനപാലകർ നടപടികൾ സ്വീകരിക്കുന്നില്ല.

മനുഷ്യജീവനുപോലും ഭീഷണിയായി തുടരുന്ന വന്യമൃഗശല്യം ഒഴിവാക്കാൻ സ്വീകരിക്കേണ്ട നടപടികൾ സ്വീകരിക്കാതെ ഇത് ചൂണ്ടിക്കാണിക്കുന്ന സാധാരണക്കാർക്ക് എതിരെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കള്ളക്കേസ് എടുത്ത് ജയിലിൽ അടയ്ക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്.

നിരപരാധികളെ അന്യായമായി കസ്റ്റഡിയിലെടുത്ത് തടങ്കലിൽ വക്കുകയും, കള്ളക്കേസുകൾ എടുക്കുകയും ചെയ്യുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്.ഇതിനെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭം സിപിഐഎമ്മിന്റെ നേതൃത്വത്തിൽ നടത്തുമെന്നും, ബഹുജന മാർച്ച് വിജയമാക്കാനും
സിപിഐഎം കോന്നി ഏരിയാ ആക്ടിംങ് സെക്രട്ടറി വർഗീസ് ബേബി അഭ്യർഥിച്ചു.
ബഹുജന മാർച്ചും,പ്രതിഷേധയോഗവും സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്യും.

error: Content is protected !!