Trending Now

പത്തനംതിട്ട :ജില്ലാ അറിയിപ്പുകള്‍ ( 16/05/2025 )

Spread the love

എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍  ( മേയ് 17, ശനി)

രാവിലെ 10.00 മുതല്‍ 12.00 വരെ ആരോഗ്യവകുപ്പിന്റെ സെമിനാര്‍- മാതൃശിശു സംരക്ഷണം നൂതന പ്രവണതകള്‍. ഉച്ചയ്ക്ക് 1.30 മുതല്‍ 3.00 വരെ : ഫിഷറീസ് വകുപ്പിന്റെ സെമിനാര്‍.
വൈകിട്ട് 06.30 : മര്‍സി ബാന്‍ഡ് മ്യൂസിക് നൈറ്റ് ഷോ (ജില്ലയില്‍ ആദ്യമായി)
 സിനിമ( മേയ് 17, ശനി)

രാവിലെ 10.00 ചെമ്മീന്‍,
ഉച്ചയ്ക്ക് 12.00 : ഡോക്യുമെന്ററി
12.30 : സ്വപ്നാടനം
2.00 : 1921
വൈകിട്ട് 4.30 : ആലീസിന്റെ അന്വേഷണം
06.00 : അനുഭവങ്ങള്‍ പാളിച്ചകള്‍
രാത്രി 8.30 : ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍


അതിദാരിദ്ര്യ നിര്‍മാര്‍ജനം: ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കെ ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന മേഖലാതല അവലോകന യോഗത്തിന്റെ തുടര്‍ നടപടി കലക്ടറേറ്റ് ചേമ്പറില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. അതിദാരിദ്ര്യ നിര്‍മാര്‍ജനമെന്ന  ലക്ഷ്യമിട്ട്  പദ്ധതി പുരോഗമിക്കുന്നു. ജില്ലയില്‍ 66 ശതമാനം കുടുംബത്തെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു. ഒക്ടോബറിനുള്ളില്‍ 100 ശതമാനം പൂര്‍ത്തിയാക്കും.

ലൈഫ് മിഷന്‍, തദ്ദേശ റോഡ് പുനരുദ്ധാരണം, അതിദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യ മുക്ത കേരളം, ഹരിതകേരളം മിഷന്‍ വിഷയങ്ങളാണ് പരിശോധിച്ചത്. ജില്ലയുടെ സമഗ്ര വികസനത്തിന് വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ക്യത്യമായ അവലോകനം വേണം. ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം അര്‍ഹരായ  74.25 ശതമാനം പേരുടെ വീട് നിര്‍മാണം പൂര്‍ത്തിയായി. കൃത്യമായ രേഖകളില്ലാത്ത ഉപഭോക്തക്കള്‍ക്ക് തടസം കൂടാതെ വിതരണം ചെയ്യും. കരാറില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ബന്ധപ്പെട്ട രേഖ സമയ തടസമില്ലാതെ നല്‍കണം. തദ്ദേശ പുനരുദ്ധാരണ പദ്ധതി പ്രകാരം  ജില്ലയില്‍ ആകെയുള്ള 141 റോഡുകളില്‍ 28 എണ്ണത്തിന് കരാര്‍ നല്‍കി. ആറ് എണ്ണത്തിന്റെ പ്രവൃത്തി ആരംഭിച്ചു. അടുത്ത മൂന്നു മാസത്തിനുള്ളില്‍ എല്ലാ റോഡുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കും. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി യൂസര്‍ ഫീ ശേഖരണം നൂറു ശതമാനത്തിലെത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മൂന്നുമാസത്തിനുള്ളില്‍ ജില്ലയില്‍ 32 ശതമാനം നീര്‍ച്ചാലുകള്‍ വീണ്ടെടുക്കും. തരിശ് പാടശേഖരം കൃഷിക്ക് അനുയോജ്യമാക്കുന്നത് പരിശോധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, എഡിഎം ബി ജ്യോതി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


കുമ്പഴയില്‍ 2.27 കോടിയുടെ അത്യാധുനിക മത്സ്യ മാര്‍ക്കറ്റ് :

നിര്‍മാണ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍  (മേയ് 17) നിര്‍വഹിക്കും

കുമ്പഴയിലെ അത്യാധുനിക മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മാണോദ്ഘാടനം  (മേയ് 17) രാവിലെ 10ന് മത്സ്യബന്ധനം, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ലിജോ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും. കിഫ്ബി ധനസഹായത്തോടെ 2.27 കോടി രൂപ ചെലവഴിച്ചാണ് മത്സ്യമാര്‍ക്കറ്റ്  നിര്‍മിക്കുന്നത്.   ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  അധ്യക്ഷയാകും.

ജില്ലയിലെ പ്രധാന മൊത്ത വിതരണ മത്സ്യ വിപണന കേന്ദ്രമായ കുമ്പഴ  മാര്‍ക്കറ്റ് ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുമ്പഴ നിവാസികളുടെ ചിരകാല അഭിലാഷമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഗുണമേന്മയുള്ള മത്സ്യം ശുചിത്വമുള്ള പശ്ചാത്തലത്തില്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കി തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി കിഫ്ബി ധനസഹായത്തോടെയാണ് മത്സ്യമാര്‍ക്കറ്റ് യാഥാര്‍ഥ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേനയാണ് മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നത്. 369.05 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന ഇരു നില മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തില്‍ 14 മത്സ്യ വില്‍പ്പന സ്റ്റാള്‍, എട്ട് കടമുറി, ഓഫീസ് മുറി, ഫ്രീസര്‍ സൗകര്യം, ടോയ്ലറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തി. വിപണന സ്റ്റാളുകളില്‍ സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഡിസ്പ്ലേ ട്രോളികള്‍, സിങ്കുകള്‍, ഡ്രെയിനേജ് സംവിധാനം തുടങ്ങിയവ സജ്ജമാക്കും. മാലിന്യ സംസ്‌കരണത്തിന് ഇടിപി സംവിധാനമുണ്ട്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭ്യമാകുന്ന രൂപകല്‍പ്പനയാണ്.  ആന്റിസ്‌കിഡ് ഇന്‍ഡസ്ട്രിയല്‍ ടൈലുകളാണ് പാകുന്നത്.

മല്ലപ്പളളി താലൂക്ക് ആശുപത്രി പുതിയ കെട്ടിട നിര്‍മാണ ഉദ്ഘാടനം  (മേയ് 17)

മല്ലപ്പളളി താലൂക്ക് ആസ്ഥാന ആശുപത്രി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് (മേയ് 17) വൈകിട്ട് മുന്നിന് ആരോഗ്യ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.  വൈദ്യുതി  വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും.  ആന്റോ ആന്റണി എം പി , എംഎല്‍എ മാരായ അഡ്വ. മാത്യൂ ടി തോമസ്, അഡ്വ. പ്രമോദ് നാരായണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


‘കുളിര്‍മ’ ബോധവല്‍ക്കരണം

എനര്‍ജി മാനേജ്‌മെന്റ്  സെന്റര്‍, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ്, കൃഷിഭവന്‍, ജിവിഎസ്  സഹകരണത്തോടെ ആറന്മുളയില്‍ കുളിര്‍മ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ്  സിസിലി തോമസ് അധ്യക്ഷയായി.  ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ജെസി മാത്യു, വികസന സ്ഥിരം സമിതി ചെയര്‍മാന്‍  ലതാ ചന്ദ്രന്‍ തുടങ്ങിയവര്‍  പങ്കെടുത്തു. അന്തരീക്ഷ താപനില പ്രതിരോധിക്കല്‍,  മേല്‍ക്കൂര ശീതികരണ സാങ്കേതിക വിദ്യയുടെ പരിചയപ്പെടുത്തല്‍,  ഊര്‍ജ സംരക്ഷണ മാര്‍ഗം, കാലാവസ്ഥ വ്യതിയാനം, കാര്‍ഷിക ഭക്ഷ്യ മേഖലകളിലെ ഭീഷണി നേരിടാനുള്ള അതിജീവനമാര്‍ഗം തുടങ്ങിയവയാണ് ‘കുളിര്‍മ’ ബോധവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.


മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് , ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍  നിയമനം

കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി  ജില്ലയില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് , ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍  എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് യോഗ്യത – അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള  ബിരുദം , രണ്ട് വര്‍ഷത്തെ മാര്‍ക്കറ്റിംഗ് പ്രവൃത്തി പരിചയം അല്ലെങ്കില്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം.ബി.എ (മാര്‍ക്കറ്റിംഗ്). 2025 മേയ് ഒന്നിന്  30വയസ് കവിയരുത്. പ്രതിമാസ ശമ്പളം 20000 രൂപ.
ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍- യോഗ്യത – പ്ലസ് ടു. പൗള്‍ട്ടറി മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം.  2025 മേയ് ഒന്നിന്  30വയസ് കവിയരുത്. പ്രതിമാസ ശമ്പളം 16000 രൂപ.
എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷയോടൊപ്പം ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി  മെയ് 23 ന് വൈകിട്ട് അഞ്ചിനുളളില്‍  ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.  വിലാസം -ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍,കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാംനില, കലക്ടറേറ്റ്, പത്തനംതിട്ട 689645. ഫോണ്‍ : 0468 2221807, www.keralachicken.org


ആധാര്‍ പുതുക്കണം

കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി  ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളുടെ ആധാര്‍ വിവരങ്ങള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി ജൂണ്‍ 30നകം പുതുക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2223169.


റാങ്ക് പട്ടിക നിലവില്‍ വന്നു

ജില്ലയില്‍ എന്‍ സിസി /സൈനിക ക്ഷേമവകുപ്പില്‍ ക്ലാര്‍ക്ക് (വിമുക്ത ഭടന്മാര്‍ മാത്രം) (പാര്‍ട്ട് -ഒന്ന്- നേരിട്ടുളള നിയമനം- കാറ്റഗറി നമ്പര്‍ 445/2023), (പാര്‍ട്ട് -രണ്ട് – തസ്തികമാറ്റം വഴിയുളള നിയമനം- കാറ്റഗറി നമ്പര്‍ 334/2024)  തസ്തികകളുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0468 2222665.

ശിശുക്ഷേമ സമിതി യോഗം മേയ് 19ന്

ജില്ലാ ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് യോഗം മേയ് 19ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് എഡിഎം ബി. ജ്യോതിയുടെ അധ്യക്ഷതയില്‍ എഡിഎം ന്റെ ചേമ്പറില്‍ ചേരും.

error: Content is protected !!