
konnivartha.com: കോന്നി ഇക്കോ ടൂറിസത്തിന്‍റെ ഭാഗമായുള്ള അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തൊഴിലാളികള്‍ നടത്തി വരുന്ന സമരം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഇന്ന് ( മെയ് 19 തിങ്കളാഴ്ച )ഉച്ചയ്ക്ക് 2. 30ന് കോന്നി ആനക്കൂട് കോൺഫറൻസ് ഹാളിൽ കുട്ടവഞ്ചി തൊഴിലാളികളും അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയും കോന്നി ഡി എഫ് ഓയും തമ്മിൽ സംയുക്ത ചർച്ച നടത്തും .
വര്‍ഷങ്ങളായി ജോലി നോക്കുന്ന അറുപതു വയസ്സ് കഴിഞ്ഞ തൊഴിലാളികളെ യാതൊരു ആനുകൂല്യവും നല്‍കാതെ പിരിച്ചു വിട്ട നടപടിയെ ചോദ്യം ചെയ്തു കൊണ്ട് ആണ് അടവിയിലെ മുഴുവന്‍ താല്‍ക്കാലിക തൊഴിലാളികളും സമരം തുടങ്ങിയത് . വേനല്‍ അവധിക്കാലത്ത് നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ എത്തിയെങ്കിലും കുട്ടവഞ്ചി സവാരി ഇല്ല എന്ന് അറിഞ്ഞു മടങ്ങി പോയി .ലക്ഷകണക്കിന് രൂപയുടെ വരുമാനം ആണ് നഷ്ടമായത് . പിരിച്ചു വിട്ടവര്‍ക്ക് ആനുകൂല്യം നല്‍കണം എന്നാണ് പ്രധാന ആവശ്യം .