Trending Now

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

Spread the love

 

konnivartha.com: പത്തനംതിട്ട നരിയാപുരത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. നരിയാപുരം പ്ലാപ്പള്ളിൽ ദിനേശിന്റെയും സിന്ധുവിന്റെയും മകൻ ദീപൻ (18), നരിയാപുരം പടയണിക്കൽ സാബു വർഗീസിന്റെയും ബീനയുടെയും മകൻ സോജൻ (18) എന്നിവരാണ് മരിച്ചത്.

ദീപനാണ് ബൈക്ക് ഓടിച്ചിരുന്നത്. സ്കൂട്ടർ ഓടിച്ചിരുന്ന സിബിനെ പരുക്കുകളോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിപരീത ദിശകളിൽ നിന്ന് വന്ന ഇരുചക്രവാഹനങ്ങളാണ് കൂട്ടിയിടിച്ചത്.

അപകടം നടന്നയുടനെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

error: Content is protected !!