Trending Now

വിദ്യാഭ്യാസ അറിയിപ്പുകള്‍ ( 20/05/2025 )

Spread the love

ജർമൻ എ.ഐ കോഴ്‌സ്

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസവകുപ്പിനു കീഴിൽ പ്രവൃത്തിക്കുന്ന അസാപ് കേരളയിൽ ജർമൻ എ.ഐ (ഓൺലൈൻ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലെനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 25. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുനതിനും https://asapkerala.gov.in/course/german-language/ എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ : 9495999604.

വിജ്ഞാപനം പ്രസിദ്ധീകരിച്ചു

ജൂൺ 22ന് നടക്കുന്ന മലയാളം മിഷൻ നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.

കോളേജ് സൈക്കോളജിസ്റ്റ് അഭിമുഖം

കേരള സർക്കാർ ആവിഷ്‌കരിച്ച ജീവനി പദ്ധതി പ്രകാരം യൂണിവേഴ്സിറ്റി കോളേജിലും കോളേജിനെ ചുമതലപ്പെടുത്തിയിരിക്കുന്ന മറ്റ് കോളേജുകളിലേക്കും 2025-26 അദ്ധ്യായന വർഷത്തേക്ക് സൈക്കോളജിസ്റ്റുകളെ താൽക്കാലികമായി നി1ർമിക്കുന്നതിനുള്ള അഭിമുഖം മേയ് 26ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും. മാസവേതനം 20,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം കോളേജ് പ്രിൻസിപ്പാളിന് മുന്നിൽ ഹാജരാകണം. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടാതെ ജീവനിയിലും ക്ലിനിക്കൽ കൗൺസിലിംഗ് മേഖലയിലെയും പ്രവൃത്തിപരിചയം, അധിക വിദ്യാഭ്യാസ യോഗ്യത, അക്കാദമിക മികവ്, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളായി പരിഗണിക്കും.

സിവിൽ സർവീസസ് പരീക്ഷാ പരിശീലനം

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നടക്കുന്ന സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടോ ഓൺലൈനായോ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കാൻ www.univcsc.com ൽ രജിസ്റ്റർ ചെയ്യണം. നേരിട്ട് സമർപ്പിക്കാനുള്ള അപേക്ഷാഫോം ബോട്ടണി ബ്ലോക്കിൽ പ്രവർത്തിക്കുന്ന സി.എസ്.സി.സി ഓഫീസിൽ ലഭിക്കും. അപേക്ഷകൾ മേയ് 24 വരെ സ്വീകരിക്കും. മേയ് 31നു നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഫോൺ: 9072770207, 8075203646.

ബി.ടെക് ലാറ്ററൽ എൻട്രി 31 വരെ അപേക്ഷിക്കാം

സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് വെബ് സൈറ്റ് വഴി ഓൺലൈനായി മേയ് 31 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. വർക്കിംഗ് പ്രൊഫെഷനലുകൾക്കു ബി.ടെക് കോഴ്‌സിലെ പ്രവേശനത്തിന് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയിൽ യോഗ്യതനേടേണ്ടത് നിർബന്ധമാണ്. വിശദവിവരങ്ങൾക്ക്: www.lbscentre.kerala.gov.in , 0471-2324396, 2560327.

അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആർ.ഡി പ്ലസ്ടു, കോളേജ് വിദ്യാർഥികൾക്കായി മേയ് 26 മുതൽ 30 വരെ തിരുവനന്തപുരത്ത് നടത്തുന്ന ‘ABC’s of AI’ എന്ന അഞ്ച് ദിവസത്തെ ഓൺലൈൻ/ ഓഫ്‌ലൈൻ കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഫ്‌ലൈൻ കോഴ്‌സിന് 750 രൂപയും ഓൺലൈൻ കോഴ്‌സിന് 250 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്ട്രേഷൻ ലിങ്ക് : http://ihrd.ac.in/index.php/abc-ai.

 

അബ്കാരി ക്ഷേമനിധി ബോർഡിന്റെ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

കേരള അബ്കാരി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2022-23 അധ്യയന വർഷം ഉന്നത വിജയം നേടിയവർക്കുള്ള പുരസ്‌കാര വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. തൈക്കാട് പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ആന്റണി രാജു എം എൽ എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, ലാപ്‌ടോപ്, സ്വർണ നാണയം എന്നിവയാണ് പുരസ്‌കാരങ്ങൾ. അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ബോർഡ് ഡയരക്ടർമാരായ വി വി ആന്റണി, ബാബു ജോർജ്, എസ് ജയകുമാരൻ നായർ, ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ബിച്ചു ബാലൻ എന്നിവർ പങ്കെടുത്തു.

പരിശീലന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി / പട്ടികവർഗക്കാരായ ഉദ്യോഗാർഥികളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിന് വേണ്ടി തിരുവനന്തപുരത്ത് ജൂലൈ 1ന് ആരംഭിക്കുന്ന ഒരു വർഷത്തെ സൗജന്യ പരിശീലന പരിപാടി നടത്തുന്നതിന് പരിശീലന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.

ടൈപ്പ്റൈറ്റിംഗ്, ഷോർട്ട്ഹാൻഡ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ്, അരിത്തമാറ്റിക്, ജനറൽനോളഡ് വിഷയങ്ങളിലാണ് പരിശീലനം. കോഴ്‌സ് നടത്തുന്ന സ്ഥാപനത്തിന് ഒരു കുട്ടിക്ക് പ്രതിമാസം 1,200 രൂപ നിരക്കിലാണ് ഫീസ് നൽകുന്നത്. തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ മാത്രമാണ് പരിഗണിക്കുന്നത്. കോഴ്‌സ് നടത്താനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കണം. ഗവഃ അംഗീകൃതവും TAN/PAN നമ്പരോടുകൂടിയതും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതും മൂന്നു വർഷമോ അതിലധികമോ മേഖലയിലുള്ള പ്രവർത്തി പരിചയവും കേന്ദ്രസർക്കാരിന്റെ വെബ്പോർട്ടലായ www.ncs.gov.in ൽ രജിസ്റ്റർ ചെയ്തതുമായ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം മേൽപറഞ്ഞ രേഖകളുടെ കോപ്പിയും അതാതു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ വിശദമായ ബയോഡാറ്റയും സഹിതം ”സബ് റീജിയണൽ ഓഫീസർ I/C, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി, സംഗീത കോളേജിന് സമീപം, തൈക്കാട്, തിരുവനന്തപുരം- 14” എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 29 വൈകിട്ട് 5 മണി. അപേക്ഷാഫോറത്തിനും മറ്റു വിവരങ്ങൾക്കും ‘National Career Service Centre for SC/STs, Trivandrum’ എന്ന ഫെയ്‌സ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0471-2332113.

ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ്

വൈലോപ്പിള്ളി സംസ്കൃതിഭവനും ഐ.എച്ച്.ആർ.ഡിയും സംയുക്തമായി തിരുവനന്തപുരം നന്തൻകോട് നളന്ദയിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ആരംഭിക്കുന്ന 6 മാസത്തെ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ (CCLIS) ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് യോഗ്യത. രജിസ്ട്രേഷൻ ഫീസ് 150 രൂപ. യോഗ്യതാ സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പും ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. താൽപര്യമുള്ളവർ വൈലോപ്പിള്ളി സംസ്കൃതിഭവനുമായി നേരിട്ടോ സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതിഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം – 3 വിലാസത്തിലോ ബന്ധപ്പെടുക. ഫോൺ – 0471 2311842/ 9495977938.

പത്താം ക്ലാസിൽ മുഴുവൻ കുട്ടികളും ഇനി റോബോട്ടിക്‌സ് പഠിക്കും

രാജ്യത്താദ്യമായി സംസ്ഥാനത്തെ പത്താം ക്ലാസിലെ 4.3 ലക്ഷം കുട്ടികൾക്ക് റോബോട്ടിക്‌സ് സാങ്കേതികവിദ്യ പഠിക്കാനും അതിൽ പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും പുതിയ അധ്യയന വർഷം (ജൂൺ 2) മുതൽ അവസരം ലഭിക്കും. പത്താം ക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകം ഒന്നാം വാള്യത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം ആധ്യായത്തിലാണ് സർക്കീട്ട് നിർമ്മാണം, സെൻസറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ റോബോട്ടിക്‌സിന്റെ പുതിയ ആശയങ്ങളും ആശയമാതൃകകളും കണ്ടെത്താൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നത്.

കഴിഞ്ഞ അക്കാദമിക വർഷം രാജ്യത്താദ്യമായി ഏഴാം ക്ലാസിൽ മുഴുവൻ കുട്ടികൾക്കും നിർമ്മിത ബുദ്ധി പഠിക്കാൻ ഐസിടി പാഠപുസ്തകത്തിൽ അവസരം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി ഈ വർഷം പുതിയ 8, 9, 10 ക്ലാസിലെ ഐസിടി പാഠപുസ്തകങ്ങളിലും എഐ പഠനം ഉൾപ്പെടുത്തിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്‌സ് കുട്ടികൾക്കായി കഴിഞ്ഞ വർഷം നടത്തിയ റോബോട്ടിക്‌സ് പാഠ്യപദ്ധതിയുടെ അനുഭവം കൂടി ഉൾക്കൊണ്ടാണ് പുതിയ പാഠപുസ്തകത്തിലൂടെ പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഈ വർഷം റോബോട്ടിക്‌സ് പഠനത്തിന് അവസരം ലഭിക്കുന്നത്. സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ ഇതിനായി കൈറ്റ് വഴി 29,000 റോബോട്ടിക് കിറ്റുകളുടെ വിതരണം പൂർത്തിയാക്കിയതായി മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു.

സ്‌കൂളുകൾക്ക് നൽകിയ റോബോട്ടിക് കിറ്റിലെ ആർഡിനോ ബ്രഡ് ബോർഡ്, ഐ ആർ സെൻസർ, സെർവോ മോട്ടോർ, ജമ്പർ വെയറുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി കൈയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ എന്ന ഉപകരണം തയ്യാറാക്കലാണ് പാഠപുസ്തകത്തിലെ കുട്ടികൾക്കുള്ള ആദ്യ പ്രവർത്തനം.

തുടർന്ന് എഐ ഉപയോഗിച്ചുള്ള ഹോം ഓട്ടോമേഷൻ സംവിധാനത്തിലൂടെ മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന സ്മാർട്ട് വാതിലുകളും കുട്ടികൾ തയ്യാറാക്കുന്നു. ഇതിനായി പിക്ടോ ബ്ലോക്‌സ് സോഫ്റ്റുവെയറിലെ പ്രോഗ്രാമിംഗ് ഐഡിഇയുടെ സഹായത്തോടെ ‘ഫേസ് ഡിറ്റക്ഷൻ ബിൽട്ട് -ഇൻ-മോഡൽ’ ഉപയോഗിച്ച് മുഖം കണ്ടെത്താനും സ്‌കൂളുകൾക്ക് കൈറ്റ് നൽകിയ ലാപ്‌ടോപ്പിലെ വെബ്ക്യാം, ആർഡിനോകിറ്റ് തുടങ്ങിയവയുടെ സഹായത്തോടെ വാതിൽ തുറക്കാനും കുട്ടികൾ പരിശീലിക്കുന്നു. സമാനമായ നിരവധി പ്രായോഗിക പ്രശ്‌നങ്ങളെ നൂതന സംവിധാനങ്ങളാൽ പരിഹരിക്കാൻ കുട്ടികളെ സഹായിക്കുന്ന വിധത്തിലാണ് പുതിയ റോബോട്ടിക്‌സ് പഠനരീതി കൈറ്റ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഐ.സി.ടി. പാഠപുസ്തകം മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മാധ്യമങ്ങളിലായി എല്ലാ കുട്ടികൾക്കും ലഭ്യമാക്കും.

പത്താം ക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകത്തിന്റെ ആദ്യഘട്ട പരിശീലനം ഇതുവരെ 9,924 അധ്യാപകർക്ക് കൈറ്റ് നൽകി. ജൂലൈ മാസം റോബോട്ടിക്‌സിൽ മാത്രമായി അധ്യാപകർക്ക് പരിശീലനം നൽകാനും, കൂടുതൽ റോബോട്ടിക് കിറ്റുകൾ ആവശ്യമായ സംസ്ഥാന സിലബസ് പിന്തുടരുന്ന അൺ-എയ്ഡഡ് സ്‌കൂളുകൾക്ക് ഉൾപ്പെടെ അവ ലഭ്യമാക്കാനും കൈറ്റ് സംവിധാനം ഏർപ്പെടുത്തും.

അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരള സർക്കാർ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള തലശ്ശേരി മലബാർ കാൻസർ സെന്ററിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ആൻഡ് റിസർച്ച് സെന്ററിൽ 2024-25 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് സയൻസ് ഇൻ മെഡിക്കൽ മൈക്രോബയോളജി കോഴ്‌സിന് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ആദ്യ ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത മെമ്മോയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം കോളേജിൽ ജൂൺ 2 മുതൽ 5 നകം നേരിട്ട് ഹാജരായി പ്രവേശനം നേടണം. ഫീസ് സംബന്ധിച്ച വിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ സിവിൽ സർവീസ് അക്കാദമിയിൽ 2025-26 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരിശീലനം നൽകുന്നത്. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. ക്ലാസുകൾ ജൂൺ ആദ്യവാരം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും www.kile.kerala.gov.in/kileiasacademy സന്ദർശിക്കുക. ഫോൺ: 0471- 2479968, 8075768537.

കമ്പ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിംഗ് കോഴ്സ്

ഗവ. ഐ.ടി.ഐ കളമശ്ശേരി ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഗവ. അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിങ് സിസ്റ്റത്തിൽ ഒന്നരമാസം ദൈർഘ്യമുള്ള കമ്പ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ട് സമർപ്പിക്കാം. ഐ.ടി.ഐ ട്രേഡുകൾ (എൻ.ടി.സി/ എൻ.എ.സി) പാസായവർക്കോ, ഡിപ്ലോമ/ ഡിഗ്രിയുള്ളവർക്കോ, മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവർത്തിപരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടു കൂടിയോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484 2557275, 9495323026.

ലാറ്ററൽ എൻട്രിയിലൂടെ പോളിടെക്‌നിക് പ്രവേശനം : 30 വരെ അപേക്ഷിക്കാം

 

2025-26 അദ്ധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി നേരിട്ട് പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കുള്ള സംസ്ഥാനതലത്തിലുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയിഡഡ്, ഗവ കോസ്റ്റ് ഷെയറിംഗ് (ഐഎച്ച്ആർഡി/കേപ്/എൽബിഎസ്), സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. പൊതു വിഭാഗങ്ങൾക്ക് 400 രൂപയും പട്ടികജാതി/ പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി വൺ ടൈം രജിസ്ട്രേഷൻ ഫീസടച്ച് പൂർത്തിയാക്കണം. മേയ് 30 നകം അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : www.polyadmission.org/let.

error: Content is protected !!