Trending Now

കോന്നി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് അറിയിപ്പ് ( 21/05/2025 )

Spread the love

 

konnivartha.com: കോന്നി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസിന്റെ പരിധിയിൽ വരുന്ന സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്കും മറ്റ് ജീവനക്കാർക്കുമുള്ള പരിശീലന ക്ലാസ് മെയ് 24ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കോന്നി എസ് എൻ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാ ഡ്രൈവർമാരും ജീവനക്കാരും ഈ ക്ലാസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥമാക്കേണ്ടതാണ്.

കോന്നി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന സ്കൂൾ വാഹനങ്ങളുടെ സാങ്കേതിക ക്ഷമതാപരിശോധന മെയ് 26 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കും.എല്ലാ സ്കൂൾ വാഹനങ്ങളും പരിശോധനക്ക് ഹാജരാക്കി സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം എന്നും കോന്നി സബ് റീജിയണൽ ട്രാൻസ്പോർട്ട്‌ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8547639083,0468 2242244 എന്നീ നമ്പറുകളിൽ ബന്ധപെടുക

error: Content is protected !!