എന്‍റെ കേരളം’ പ്രദര്‍ശന വിപണന മേള: (മേയ് 22, വ്യാഴം) കൊടിയിറക്കം

Spread the love

 

എന്റെ കേരളം’ പ്രദര്‍ശന വിപണന മേള (മേയ് 22, വ്യാഴം)

രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് 12.00 വരെ: സാമൂഹിക നീതി വകുപ്പ് -സെമിനാര്‍- ലഹരിക്കെതിരെ നീയും ഞാനും, വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ വിതരണം.
വൈകിട്ട് 06.30 മുതല്‍: സൂരജ് സന്തോഷ് ബാന്‍ഡ് ലൈവ് ഷോ ( പത്തനംതിട്ടയില്‍ ആദ്യമായി)
സിനിമ (മേയ് 22, വ്യാഴം)

രാവിലെ 10.00- സ്വപ്നാടനം
ഉച്ചയ്ക്ക് 12.30- ചിത്രം
ഉച്ചയ്ക്ക് ശേഷം 03.00 – അനന്തഭദ്രം
രാത്രി 06.00- മണിചിത്രത്താഴ്

 

(മേയ് 22, വ്യാഴം) കൊടിയിറക്കം:എന്റെ കേരളം പ്രദര്‍ശന മേളയുടെ സമാപന സമ്മേളനം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

ജില്ലയുടെ ദിനരാത്രങ്ങളെ സമ്പന്നമാക്കിയ ‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേളയ്ക്ക് (മേയ് 22, വ്യാഴം) കൊടിയിറക്കം. പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ വൈകിട്ട് നാലിന് സമാപന സമ്മേളനം ആരോഗ്യ വനിതാ ശിശു വികസനവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും.

കഴിഞ്ഞ ആറു ദിവസവും അഭൂതപൂര്‍വ തിരക്കാണ് മേളയില്‍ അനുഭവപ്പെട്ടത്. 71000 ചതുരശ്രയടിയില്‍ ജര്‍മന്‍ ഹാംഗറില്‍ തീര്‍ത്ത കൂറ്റന്‍ പവലിയനിലായിരുന്നു പൂര്‍ണമായും ശീതികരിച്ച 186 സ്റ്റാളുകള്‍. രാവിലെ 10 മുതല്‍ രാത്രി ഒമ്പതു വരെ നീണ്ട പ്രദര്‍ശനത്തിലെ കലാ- സാംസ്‌കാരിക പരിപാടിയില്‍ കനത്ത മഴയെ അവഗണിച്ചും സന്ദര്‍ശകര്‍ ഒഴുകിയെത്തി.

ഭാരത് ഭവന്റെ നവോത്ഥാനം- നവകേരളം, മര്‍സി ബാന്‍ഡ് മ്യൂസിക് നൈറ്റ് ഷോ, മജീഷ്യന്‍ സാമ്രാജിന്റെ സൈക്കോ മിറാക്കുള മാജിക് ഷോ, ഗ്രൂവ് ബാന്‍ഡ് ലൈവ് മ്യൂസിക് ഷോ, അന്‍വര്‍ സാദത്ത് മ്യൂസിക് നൈറ്റ്, കനല്‍ നാടന്‍ പാട്ട് എന്നിവ കാണികളെ ത്രസിപ്പിച്ചു.

ആരോഗ്യ, മത്സ്യവകുപ്പുകളുടെ സെമിനാര്‍ ശ്രദ്ധേയമായി. സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ ‘റിഥം’ പ്രതിഭാസംഗമം വേറിട്ട കാഴ്ചയായി. ലഹരിക്കെതിരെ എക്സൈസ് വകുപ്പ് സംഘടിപ്പിച്ച നാടകം സമൂഹത്തിനുള്ള മുന്നറിയിപ്പ് നല്‍കി. പിന്നോക്ക വികസന വകുപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം അറിവ് പകര്‍ന്നു. കുട്ടികളുടെ സംശയദൂരീകരിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് വിവിധ കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും ക്ലാസ് നല്‍കി. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിക്ഷേപ സമാഹരണ യജ്ഞത്തില്‍ ജില്ലാ തലത്തില്‍ മുന്നിലെത്തിയവര്‍ക്കുള്ള പുരസ്‌ക്കാവും മേളയില്‍ വിതരണം ചെയ്തു. വനിതാ ശിശു വികസനവകുപ്പിന്റെയും പട്ടിക ജാതി വികസന വകുപ്പിന്റെയും സാംസ്‌കാരിക പരിപാടി കാണികളെ ആകര്‍ഷിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ എല്ലാ ദിവസവും വിവിധതരം രുചികൂട്ടുകള്‍ പരിചയപ്പെടുത്തി.

സമാപന സമ്മേളനത്തില്‍ ജില്ലാതല സംഘാടക സമിതി ജനറല്‍ കണ്‍വീനറും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ സ്വാഗതം ആശംസിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍, ജില്ലാ പൊലിസ് മേധാവി വി ജി വിനോദ് കുമാര്‍, സബ് കലക്ടര്‍ സുമിത്കുമാര്‍ താക്കൂര്‍, നഗരസഭാംഗം എസ് ഷൈലജ, എഡിഎം ബി ജ്യോതി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി പി അശ്വതി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ നീയും ഞാനും വിഷയത്തില്‍ സെമിനാര്‍, വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ വിതരണം എന്നിവ സംഘടിപ്പിക്കും. സമാപന സമ്മേളത്തിന് ശേഷം ജില്ലയില്‍ ആദ്യമായി സൂരജ് സന്തോഷിന്റെ നേതൃത്വത്തില്‍ ബാന്‍ഡ് ലൈവ് ഷോ.

error: Content is protected !!