ഹെപ്പറ്റൈറ്റിസ് എ രോഗബാധ:ജാഗ്രത പാലിക്കണം

Spread the love

പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഹെപ്പറ്റൈറ്റിസ് എ രോഗബാധ:ജാഗ്രത പാലിക്കണം

konnivartha.com: പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഹെപ്പറ്റൈറ്റിസ് എ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു.

മലിനമായ ജലസ്രോതസുകളിലൂടെയും ശുദ്ധമല്ലാത്ത ജലം ഉപയോഗിച്ച് തയാറാക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് രോഗം പകരുന്നത്. പനി, ക്ഷീണം, തളര്‍ച്ച, വിശപ്പില്ലായ്മ ഛര്‍ദി, കണ്ണിന് മഞ്ഞനിറo തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രിയിലെത്തണം.

ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറിയ വെള്ളം എന്നിവ ഉറപ്പു വരുത്തുക.
നന്നായി പാചകം ചെയ്ത ഭക്ഷണം കഴിക്കുക. തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം
ഒഴിവാക്കുക. സെപ്ടിക് ടാങ്കും കിണറും തമ്മില്‍ നിശ്ചിത അകലമുണ്ടാകണം.
ശുദ്ധത ഉറപ്പില്ലാത്ത ഐസ്‌ക്രീം, സിപ്പ് അപ്പ്, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ കഴിക്കരുത്.
ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജനത്തിനുശേഷവും കൈ സോപ്പ് ഉപയോഗിച്ച്
കഴുകണം.

രോഗി ഭക്ഷണം പാചകം ചെയ്യുകയോ വിളമ്പുകയോ ചെയ്യരുത്. പൊതുകുളങ്ങളോ നീന്തല്‍കുളങ്ങളോ ഉപയോഗിക്കരുത്. കുഞ്ഞുങ്ങളെയും പ്രായമായവരെയും പരിചരിക്കുന്നതില്‍ നിന്നും രോഗി ഒഴിഞ്ഞു നില്‍ക്കണം. രോഗിയുടെ പാത്രങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്.
കൈ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകണം.

error: Content is protected !!