
കനത്ത മഴയിലും കാറ്റിലും റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണ് കോഴിക്കോടു വഴിയുള്ള ട്രെയിൻ ഗതാഗതം നിലച്ചു.ഫറോക്കിനു സമീപം അരീക്കോടാണ് ട്രാക്കിലേക്ക് മരങ്ങൾ വീണത്.റെയിൽവേ വൈദ്യുതി ലൈനും പൊട്ടിവീണിട്ടുണ്ട്.
തിരുനെൽവേലി – ജാംനഗർ എക്സ്പ്രസ് എത്തുന്നതിനു തൊട്ടുമുമ്പാണ് മരങ്ങൾ വീണത്.
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. ഇരു ട്രാക്കിലൂടെയും ട്രെയിന്‍ കടത്തി വിടാന്‍ തുടങ്ങി.
തിരുവല്ല – ചങ്ങനാശേരി പാതയിലും തൃശൂർ – ഗുരുവായൂർ പാതയിലും തിരുവനന്തപുരം – ഇടവ പാതയിലും മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു.ഈ പാതകളിലെ എല്ലാ തടസ്സങ്ങളും നീക്കിയതായും ട്രെയിൻ ഗതാഗതം പുനരാരംഭിച്ചതായും അധികൃതർ അറിയിച്ചു.