
konnivartha.com: തണ്ണിത്തോട് പഞ്ചായത്തിലെ വൈദ്യുതി പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കോന്നി കെ എസ് ഇ ബി എ ഇയുമായിസിപി ഐ (എം ) തണ്ണിത്തോട്, തേക്കുതോട് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചർച്ച നടത്തി.
ടച്ചിങ് വെട്ടുന്നതിലെ അപാകതകള്‍ പരിഹരിക്കാൻ കരാറുകരനോട് ഉടൻ ആവശ്യപ്പെടും. നീലിപ്ലാവ് യു ജി കേബിളിലെ (അണ്ടർ ഗ്രൗണ്ട് ) പ്രശ്നങ്ങള്‍ ഉടൻ പരിഹരിക്കും. മരങ്ങൾ മുറിക്കുന്നതിന് മറ്റും ദിവസ വേതനത്തിന് തൊഴിലാളിയെ കണ്ടെത്തും.
ഒടിഞ്ഞു വീണ പോസ്റ്റുകൾ അടിയന്തരമായി പുന:സ്ഥാപിക്കാൻ കരാറുകരാന് നിർദേശം നൽകും. മറ്റ് അത്യാവശ്യ സഹായങ്ങൾ നൽകികെ എസ് ഇ ബിയെ യെ സഹായിക്കുമെന്നും നേതാക്കള്‍ ഉറപ്പ് നല്കി . പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ കെ വി സുഭാഷ് , ജിഷ്ണു ഏരിയ കമ്മിറ്റി അംഗം പ്രവീൺ പ്രസാദ്, പഞ്ചായത്ത് അംഗം വി വി സത്യൻ, എല്‍ സി അംഗങ്ങൾ എ എസ് അജേഷ്, സ്റ്റെഫിൻ വർഗീസ് , ഇ കെ കൃഷ്ണൻ കുട്ടി,ഡി വൈ എഫ് ഐ ഭാരവാഹികളായ അനുമോൾ, ലേജിൻ വർഗീസ് എന്നിവർ പങ്കെടുത്തു.