
ജൂനിയർ റസിഡന്റ് നിയമനം
കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് ജൂൺ 17ന് അഭിമുഖം നടത്തും. ടി.സി.എം.സി രജിസ്ട്രേഷനോടുകൂടിയ എം.ബി.ബി.എസ് ബിരുദമാണ് യോഗ്യത. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.
നിഷ്-ൽ ഒഴിവുകൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്), സാമൂഹ്യനീതി വകുപ്പിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് ഐ.ഇ.സി കണ്ടന്റ് റൈറ്റർ ആന്റ് എഡിറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 7. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career .
ഗസ്റ്റ് ലക്ചറർ അഭിമുഖം
കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ്, തലശ്ശേരി, ചൊക്ലിയിൽ 2025-26 അധ്യയന വർഷത്തേക്ക് കൊമേഴ്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നതിന് ജൂൺ 4ന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ നിലവിലെ യു.ജി.സി റഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രാഫസർ നിയമനത്തിനുള്ള യോഗ്യത നേടിയിരിക്കണം.
നെറ്റ്/ പി.എച്ച്.ഡി യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടി ബിരുദാനന്തര ബിരുദം നേടിയവരെയും പരിഗണിക്കും.
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോർട്ടലിൽ അതിഥി അധ്യാപക രജിസ്ട്രേഷൻ പൂർത്തിയാക്കി വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ്/ നമ്പർ ലഭിച്ചിട്ടുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം രാവിലെ 10 മണിക്ക് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9188900210.
നിയമനം
തിരുവനന്തപുരം വികസന അതോറിറ്റിയിൽ ടെക്നിക്കൽ എക്സ്പേർട്ട്/ പ്രൊഫഷണൽ കൺസൾട്ടന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദം/ ബിരുദാനന്തര ബിരുദവും 15 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 65 വയസ്സ്. വിശദവിവരങ്ങൾക്ക്: www.trida.kerala.gov.in, 0471 2722748, 2722238, 2723177.
ജലനിധിയിൽ ഡയറക്ടർ (ടെക്നിക്കൽ) ഒഴിവ്
കേരള ഗ്രാമീണ ശുദ്ധജല ശുചിത്വ പദ്ധതി (ജലനിധി) യുടെ തിരുവനന്തപുരം പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസിൽ ഡയറക്ടർ (ടെക്നിക്കൽ) തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
12 വർഷത്തെ സിവിൽ എൻജിനിയറിങ്ങിലെ പ്രവൃത്തി പരിചയവും കുടിവെള്ള പദ്ധതികൾ, സാനിട്ടേഷൻ ആൻഡ് സ്വീവേജ് പ്രോജക്ടുകൾ എന്നിവ ഡിസൈൻ ചെയ്യുന്നതിലും നടപ്പാക്കുന്നതിലുമുള്ള പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ജൂൺ 13 ന് വൈകിട്ട് 5 വരെ അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്:www.jalanidhi.kerala.gov.in 0471-2337003.
അസിസ്റ്റന്റ് എൻജിനിയർ കൺസൽട്ടന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു
അസാപ് കേരളയുടെ പ്ലേസ്മെന്റ് പോർട്ടലിലൂടെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA) യിലേക്ക് അസിസ്റ്റന്റ് എൻജിനിയർ കൺസൽട്ടന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 1. യോഗ്യത, ഒഴിവുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും
https://tinyurl.com/Assistant-Engineer-Consultant എന്ന ലിങ്ക് സന്ദർശിക്കുക.
കരാർ നിയമനം
ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ വയനാട് ജില്ലാ ഓഫീസിൽ ഒഴിവുള്ള അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് കരാർ നിയമനത്തിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. എൻജിനിയറിങ് ബിരുദം, എം.ബി.എ, എം.എസ്.ഡബ്ല്യൂ, എം.ടെക് തുടങ്ങിയ അധിക യോഗ്യതകൾ ഉള്ളവർക്ക് അഭിമുഖത്തിന് 5 മാർക്ക് പ്രത്യേകമായി അനുവദിക്കും.
ബിരുദധാരികൾക്ക് 5 വർഷവും ബിരുദാനന്തര ബിരുദധാരികൾക്ക് 3 വർഷവും തൊഴിൽ പരിചയം ഉണ്ടായിരിക്കണം. വയനാട് ജില്ലയിലുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 35 വയസിനകം.
കമ്പനിയുടെ വെബ്സൈറ്റിൽ നിന്നുമുള്ള അപേക്ഷാഫോമും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള അപേക്ഷ ജൂൺ 11 ന് വൈകിട്ട് 5 ന് മുമ്പായി സമർപ്പിക്കണം. ഇന്റർവ്യൂ തീയതിയും സമയവും പ്രത്യേകം അറിയിക്കും. വിശദവിവരങ്ങൾക്ക്: 0471-2724600. വെബ്സൈറ്റ്: www.cleankeralacompany.com , ഇ-മെയിൽ: [email protected]
താൽകാലിക നിയമനം
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിലെ വിവിധ വിഭാഗങ്ങളിൽ ക്ലർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, വാച്ച്മാൻ, സ്വീപ്പർ കം സാനിറ്ററി വർക്കർ തസ്തികകളിലെ കരാർ അടിസ്ഥാനത്തിലുള്ള താത്കാലിക ഒഴിവുകളിൽ നിയമനം നടത്തും.
ഉദ്യോഗാർഥികൾ https://www.gecbh.ac.in/ മുഖേന ജൂൺ 5 മുതൽ 10 വരെയുള്ള തീയതികളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നവർ ജൂൺ 13, 16 തീയതികളിൽ രാവിലെ 10 ന് നടക്കുന്ന എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്, അഭിമുഖം എന്നിവയ്ക്ക് അസൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : http://gecbh.ac.in. ഫോൺ: 0471 2300484.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഗാസ്ട്രോ എന്ററോളജി വിഭാഗത്തിനു കീഴിലെ ഐസിഎംആർ – ഇന്ത്യ സ്റ്റോൺ സ്റ്റഡി പ്രോജക്ടിനു വേണ്ടി പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ് I (നോൺ മെഡിക്കൽ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ജൂൺ 9 രാവിലെ 11 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2528855, 2528055, www.tmc.kerala.gov.in
അനസ്തേഷ്യ വിഭാഗത്തിൽ സീനിയർ റസിഡന്റ് നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ അനസ്തേഷ്യ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യു നടത്തും. അനസ്തേഷ്യ വിഭാഗത്തിലുള്ള പി.ജി, ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 73,500 രൂപ.
താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം ജൂൺ 13ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അപേക്ഷകർ അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകരുടെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.