Trending Now

ചാരവൃത്തി: എട്ട് സംസ്ഥാനങ്ങളില്‍ എന്‍ ഐ എ റെയ്ഡ്

Spread the love

 

ഡൽഹി, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, അസം, ഹരിയാണ, ഛത്തീസ്​ഗഢ് എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ എന്‍ ഐ എ റെയ്ഡ് നടത്തി.പാകിസ്താന്‍റെ രഹസ്യാന്വേഷണ ഏജൻസിക്കു വേണ്ടി പ്രവർത്തിക്കുന്നവരെ ലക്ഷ്യംവെച്ച് ആണ് ദേശീയ അന്വേഷണ ഏജൻസി പരിശോധനകള്‍ നടത്തിയത് .

പാക് രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളുടെ സ്ഥാപനങ്ങളിലും താമസസ്ഥലങ്ങളിലുമായിരുന്നു പരിശോധന.പാക് ചാരസംഘടനയ്ക്കു വേണ്ടി പ്രവർത്തിക്കുന്നവരുമായി ബന്ധം സ്ഥാപിക്കുകയും ചാരവൃത്തി നടത്തുന്നതിനായി സാമ്പത്തിക ഇടനിലക്കാരായി പ്രവർത്തിച്ചവരേയും കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്.

error: Content is protected !!