Trending Now

കുവൈത്തിലെ കെട്ടിടത്തില്‍ തീപിടിത്തം; 6 പേര്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്

Spread the love

 

konnivartha.com: കുവൈത്തിൽ റിഗയ് പ്രദേശത്തെ അപ്പാർട്മെന്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 6 ആയി ഉയർന്നു. മരിച്ചവരിൽ എല്ലാവരും സുഡാനികൾ ആണെന്നാണ് വിവരം.

പതിനഞ്ചിൽ അധികം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.ഇവരിൽ 5 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.പ്രവാസികളായ ബാച്ചിലർമാർ താമസിച്ച ഫ്ലാറ്റിലാണ് ദുരന്തം ഉണ്ടായത്.അപകടത്തിൽ ഇന്ത്യക്കാർ ആരും ഉൾപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം..ഇന്ന് കാലത്താണ് സംഭവം. അർദിയ, ഷുവയ്ഖ് എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നി ശമന സേന വിഭാഗമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ താഴേക്ക് ചാടിയതിനെ തുടർന്നാണ് പലർക്കും പരിക്ക് പറ്റിയത് .

കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു.

അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ എണ്ണം സ്ഥിരീകരിക്കുന്നതിനും സംഭവത്തിന്റെ കാരണവും സാഹചര്യവും കണ്ടെത്താനായി അധികൃതര്‍ അന്വേഷണം ആരംഭിച്ചു. അഗ്നിശമന സേന പറയുന്നത് അനുസരിച്ച്, അടുത്തിടെയുണ്ടായ മംഗഫ് തീപിടിത്തവുമായി സംഭവസ്ഥലത്തിന് സമാനതകളുണ്ട്, ചില താമസക്കാർ രക്ഷപ്പെടാൻ മുകളിലത്തെ നിലകളിൽ നിന്ന് ചാടി.

ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും സെർച്ച് ആൻഡ് റെസ്‌ക്യൂ യൂണിറ്റുകളും തീപിടുത്തത്തിൽ പ്രതികരിച്ചതായി ജനറൽ ഫയർ ഫോഴ്‌സ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. കെട്ടിടത്തിലെ രണ്ട് അപ്പാർട്ടുമെന്റുകളാണ് കത്തിനശിച്ചത്. തീ അണയ്ക്കാൻ ടീമുകൾ വിജയകരമായി പ്രവർത്തിച്ചു. കെട്ടിടങ്ങളുടെയും സ്വത്തുക്കളുടെയും ഉടമകൾ അഗ്നി സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി ബാഹ്യ നടപ്പാതകളിൽ തടസങ്ങളില്ലെന്ന് ഉറപ്പാക്കണമെന്നും ജനറൽ ഫയർ ഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വകുപ്പ് അഭ്യർഥിച്ചു.

 

വാര്‍ത്ത:സുനില്‍ഭാസ്കരന്‍കുവൈറ്റ്‌    

error: Content is protected !!