Trending Now

ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം: ഡെപ്യൂട്ടി സ്പീക്കര്‍

Spread the love

 

ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പള്ളിക്കല്‍ ബഡ്സ് സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

ഭിന്നശേഷികുട്ടികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കണമെന്ന് അദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സുശീലാ കുഞ്ഞമ്മകുറുപ്പ് അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. ആദില മുഖ്യപ്രഭാഷണം നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ. പി സന്തോഷ്, പി.ബി. ബാബു, അഡ്വ. ആര്യ വിജയന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ജീ ജഗദീശന്‍, സിന്ധു ജയിംസ്, ഷീന റെജി, അംഗങ്ങളായ സുപ്രഭ, പ്രമോദ്, യമുന മോഹന്‍, ശ്രീജ, രഞ്ജിനി കൃഷ്ണകുമാര്‍, ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍ അജിത് എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!