കസ്റ്റഡിയിലെടുത്ത പ്രതി കോന്നിയില്‍ തൂങ്ങിമരിച്ച സംഭവം:സിഐക്ക് സസ്പെൻഷൻ

Spread the love

 

പത്തനംതിട്ട കോയിപ്രം പോലീസ്  സിഐ ജി. സുരേഷ് കുമാറിനെതിരെ നടപടി .കസ്റ്റഡി മരണം എന്ന പരാതിയിലാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്പെന്‍റ് ചെയ്തത് . കഞ്ചാവ് വലിച്ചതിന് കസ്റ്റഡിയില്‍ എടുത്തയാള്‍ക്ക് മര്‍ദനമേറ്റു എന്ന പരാതിയിലാണ് നടപടി .

കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വരയന്നൂര്‍ സ്വദേശി കെ.എം. സുരേഷിനെ പിന്നീട് കോന്നി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഇളകൊള്ളൂരില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇയാളുടെ മരണം സംബന്ധിച്ച് പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ല .

പോസ്റ്റുമോര്‍ട്ടത്തില്‍ സുരേഷിന്റെ ശരീരത്തില്‍ വാരിയെല്ലിനടക്കം ക്ഷതവും ചൂരല്‍കൊണ്ട് അടിച്ചതിന് സമാനമായ പാടുകളും ഉണ്ടായിരുന്നു.സുരേഷിന് ആരില്‍നിന്നോ മര്‍ദനം ലഭിച്ചതായി വ്യക്തമായിരുന്നിട്ടും പോലീസ് ഇതില്‍ അന്വേഷണം നടത്തിയില്ല.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരേഷിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.ബന്ധുക്കള്‍ നല്‍കിയ പരാതിയിന്മേല്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.കസ്റ്റഡി മര്‍ദനം, അന്യായമായി വാഹനം പിടിച്ചുവെക്കല്‍ , മൊബൈല്‍ഫോണ്‍ പിടിച്ചുവെക്കല്‍ എന്നിങ്ങനെ മൂന്ന് പ്രധാനകാര്യങ്ങള്‍ അഡീഷണല്‍ എസ് പി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി

error: Content is protected !!