
സ്വകാര്യ ബസുകളില്‍ കണ്‍സെഷന്‍ നിരക്ക് പ്രദര്‍ശിപ്പിക്കണം: ജില്ലാ കലക്ടര്‍
രാവിലെ ആറ് മുതല്‍ വൈകിട്ട് ഏഴുവരെ കണ്‍സെഷന്‍, ദിവസം രണ്ടു യാത്ര അനുവദനീയം,
യാത്രാപരിധി 40 കിലോമീറ്റര്‍
സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ബസുകളില്‍ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണം. കണ്‍സെഷന്‍ സംബന്ധിച്ച പരാതികള്‍ ഇതിലൂടെ അറിയിക്കാം. വിദ്യാര്‍ഥികള്‍ക്ക് രാവിലെ ആറ് മുതല്‍ വൈകിട്ട് ഏഴുവരെ കണ്‍സെഷന്‍ ലഭിക്കും. യാത്രപരിധി 40 കിലോമീറ്ററാണ്. യൂണിഫോമിന്റെയും സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെയും അടിസ്ഥാനത്തില്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കണം. അംഗീകൃത കോളജ് വിദ്യാര്‍ഥികളുടെ കൈവശം സ്ഥാപന മേധാവികള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുണ്ടാകണം. ദിവസം രണ്ടു യാത്ര മാത്രമേ കണ്‍സഷന്‍ കാര്‍ഡ് ഉപയോഗിച്ച് അനുവദിക്കു. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ വി ജോയ്, വിദ്യാഭ്യാസ സ്ഥാപനം, വിദ്യാര്‍ഥി സംഘടന, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ ആസൂത്രണ സമിതി യോഗം (ജൂണ്‍ 05)
ജില്ലാ ആസൂത്രണ സമിതി യോഗം (ജൂണ്‍ 05) രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് അയയ്ക്കുന്നതിനുള്ള ദൗത്യം ആരംഭിച്ചു
കോന്നി കുളത്തുമണ്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് അയയ്ക്കുന്നതിനുള്ള നടപടിക്ക് തുടക്കമായി. വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ കാട്ടാനക്കൂട്ടത്തെ കമ്പകത്തുംപച്ചയില്‍ കണ്ടെത്തി. റാപിഡ് റെസ്പോണ്‍സ് ടീം, വനംവകുപ്പ് ജീവനക്കാരും നാട്ടുകാരുമാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടത്. കാട്ടാനക്കൂട്ടത്തെ കണ്ടെത്താന്‍ സംഘം മൂന്നായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. ആനക്കൂട്ടത്തിന്റെ സഞ്ചാരപാത കണ്ടെത്തി സുരക്ഷിതമായി വനത്തിലേക്ക് അയയയ്ക്കുകയാണ് ദൗത്യം. ഡ്രോണ്‍ സംവിധാനവും ഉപയോഗിച്ചു. ആനകളെ ഉള്‍ക്കാട്ടിലേക്ക് കയറ്റി വിടുന്നതിന് പമ്പ് ആക്ഷന്‍ ഗണ്‍ കരുതിയിട്ടുണ്ട്. സംഘത്തിന് വേണ്ട നിര്‍ദേശം നല്‍കുന്നതിന് വനത്തിന് പുറത്ത് ടീമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കോന്നി വനം ഡിവിഷനിലെ ജനവാസമേഖലയില്‍ കാട്ടനക്കൂട്ടം ഇറങ്ങി നാശനഷ്ടം ഉണ്ടാക്കിയിരുന്നു.
കലഞ്ഞൂര്‍, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ കാട്ടാനശല്യം നേരിടുന്നതിനായി അഡ്വ.കെ യു ജനീഷ്‌കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ നടന്ന യോഗത്തെ തുടര്‍ന്നാണ് ഡ്രൈവ് സംഘടിപ്പിച്ചത്.
ആനകളെ ഉള്‍ക്കാട്ടില്‍ എത്തിച്ചതിനുശേഷം പ്രദേശത്ത് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കാനും കുളത്തുമണ്‍ കേന്ദ്രീകരിച്ച് വന സംരക്ഷണ സമിതി രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചിരുന്നു. കല്ലേലി റോഡില്‍ ഫോറസ്റ്റ് പെട്രോളിങ് ഏര്‍പ്പെടുത്തുന്നതിനും വട്ടത്തറ, മുക്കുഴി, പുതുക്കുളം പ്രദേശങ്ങളില്‍ ഫോറസ്റ്റ് ക്യാമ്പ് ഷെഡ് സ്ഥാപിക്കുന്നതിനും സോളാര്‍ ഫെന്‍സിംഗ് അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കുന്നതിനും എംഎല്‍എ ഡിഎഫ്ഒമാര്‍ക്ക് നിര്‍ദേശം നല്‍കി. വന്യമൃഗസംഘര്‍ഷവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ട നമ്പര്‍.
കോന്നി- 9188407513, റാന്നി- 9188407515
ജില്ലയില്‍ 11 ദുരിതാശ്വാസ ക്യാമ്പുകള്‍
ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ 11. തിരുവല്ല താലൂക്കിലാണ് ക്യാമ്പുകളെല്ലാം പ്രവര്‍ത്തിക്കുന്നത്. 128 കുടുംബങ്ങളിലായി 165 പുരുഷന്‍മാരും 160 സ്ത്രീകളും 100 കുട്ടികളും ഉള്‍പ്പെടെ 425 പേരാണ് ക്യാമ്പിലുള്ളത്. കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസ്, കാവുംഭാഗം വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയം, മുത്തൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയം, വേങ്ങല്‍ എംടിഎല്‍പിഎസ്, കുറ്റപ്പുഴ തിരുമൂലവിലാസം യുപി സ്‌കൂള്‍, മുത്തൂര്‍ സര്‍ക്കാര്‍ എല്‍പിഎസ്, നിരണം സെന്റ് ജോര്‍ജ് യുപിഎസ്, നിരണം സെന്റ് മേരീസ് എച്ച് എസ്, പെരിങ്ങര പിഎംവി എല്‍പിഎസ് ഓഡിറ്റോറിയം, പെരിങ്ങര സര്‍ക്കാര്‍ എല്‍പിഎസ്, തിരുവല്ല സിഎംഎസ് എച്ച്എസ്എസ് എന്നിവിടങ്ങളില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നു.
ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
ഐ.എച്ച്.ആര്‍.ഡി വിവിധ കേന്ദ്രങ്ങളില്‍ ജൂണില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (രണ്ട് സെമസ്റ്റര്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി (രണ്ട് സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (രണ്ട് സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 13. വെബ്സൈറ്റ് : www.ihrdadmissions.org
മസ്റ്ററിംഗ്
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 2024 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെ മസ്റ്ററിംഗ് ചെയ്യണം. ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് അക്ഷയകേന്ദ്ര പ്രതിനിധി വീട്ടിലെത്തി മസ്റ്ററിംഗ് നടത്തും. ആധാര്‍ ഇല്ലാത്ത 85 വയസ് കഴിഞ്ഞ പെന്‍ഷനര്‍, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുളളവര്‍, സ്ഥിരമായി രോഗശയ്യയിലുളളവര്‍ തുടങ്ങിയവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. നിശ്ചിത സമയപരിധിയില്‍ മസ്റ്ററിംഗ് നടത്താത്തവര്‍ക്ക് എല്ലാ മാസവും ഒന്നു മുതല്‍ 20 വരെ അവസരമുണ്ട്. ഇവര്‍ക്ക് മസ്റ്ററിംഗ് നടത്തിയ മാസം മുതലുളള പെന്‍ഷനേ ലഭിക്കൂ. ഫോണ്‍ :0468 2603074.
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടെ തിരുവനന്തപുരം , ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളില്‍ ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റ്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത- പ്ലസ് ടു. ഫോണ്‍ : 7994926081.
കാന്‍സര്‍ പ്രതിരോധ കാമ്പയിന്‍ രണ്ടാംഘട്ടത്തിന് തുടക്കം
ആരോഗ്യം ആനന്ദം 2.0 കാന്‍സര്‍ പ്രതിരോധ കാമ്പയിന്റെയും ലോകപുകയില വിരുദ്ധ ദിനാചരണത്തിന്റെയും ഉദ്ഘാടനം പുല്ലാട് സെന്റ് ആന്റണീസ് മലങ്കര സുറിയാനി കാതലിക് ചര്‍ച്ച് ഹാളില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ നിര്‍വഹിച്ചു. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുജാത അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട , കാഞ്ഞീറ്റുകര സാമൂഹികാരോഗ്യ കേന്ദ്രം, കോയിപ്രം പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സ തോമസ് പ്രതിജ്ഞ ചൊല്ലി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. അജിത, ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പി.എം റോസ, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐപ് ജോസഫ്, കാഞ്ഞീറ്റുകര ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. രാജേഷ്, കോയിപ്രം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. രജനി കൃഷ്ണന്‍ നായര്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍ , കാഞ്ഞീറ്റുകര ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ഷിബു എന്നിവര്‍ പങ്കെടുത്തു.
പുകയില ഉല്‍പന്നങ്ങളുടെയും മറ്റ് ലഹരി പദാര്‍ഥങ്ങളുടെയും ഉപയോഗം- പ്രശ്‌നങ്ങളും പ്രതിവിധികളും, കാന്‍സര്‍ പ്രതിരോധം-നമുക്ക്എന്തുചെയ്യാന്ക
ബാലസഭ : പേരും ലോഗോയും ക്ഷണിച്ചു
കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ദൂഷ്യഫലം ബോധ്യപെടുത്തുന്നതിനും കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിന് പേരും ലോഗോയും ക്ഷണിച്ചു. കുട്ടികളെ കളിയുമായി ബന്ധിച്ചു ലഹരിക്കെതിരായ അവബോധം സൃഷ്ടിക്കുക, എല്ലാ വാര്‍ഡുകളിലും കളികളങ്ങള്‍ തയ്യാറാക്കുക, കുട്ടികള്‍ക്ക് കളികളില്‍ ആഭിമുഖ്യം വളര്‍ത്തുക എന്നിവയാണ് ലക്ഷ്യം. വാര്‍ഡ്തലം മുതല്‍ കളികളങ്ങള്‍ ഒരുക്കി ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നടക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടീമുകള്‍ രൂപീകരിക്കും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, എഡിഎസ്, സ്‌കൂള്‍ പി ടി എ, റെസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുമായി ചേര്‍ന്നാണ് പദ്ധതി. കാമ്പയിന് പേരും ലോഗോയും പൊതുജനങ്ങള്‍ക്കും സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും സമര്‍പ്പിക്കാം. അവസാന തീയതി ജൂണ്‍ 10 . വിലാസം : [email protected]
വനിതാശാക്തീകരണ വായ്പാ പദ്ധതി
പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ജില്ലാ ഓഫീസില്‍ നിന്ന് പട്ടികജാതി /പട്ടിക വര്‍ഗ വിഭാഗത്തിലെ കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതും 60 വയസില്‍ താഴെപ്രായമുളളവരും വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപവരെയുളളവരുമായ വനിതകള്‍ക്ക് സിഡിഎസ് മുഖേനെ പരമാവധി ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കുന്നു. വിവരങ്ങള്‍ക്ക് അതത് സിഡിഎസ് ഓഫീസുമായോ പന്തളം അഞ്ജലി ബില്‍ഡിംഗിന്റെ ഒന്നാംനിലയിലുളള ജില്ലാ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ : 9400068503.
അപേക്ഷ ക്ഷണിച്ചു
എലിമുളളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളജില്‍ ജൂണില്‍ ആരംഭിക്കുന്ന പിജിഡിസി(ഒരു വര്‍ഷം ), ഡിസിഎ (ആറ് മാസം) , ഡേറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടമേഷന്‍ (ഒരു വര്‍ഷം), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി( രണ്ട് സെമസ്റ്റര്‍), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (ഒരു സെമസ്റ്റര്‍ ) കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. എസ്‌സി /എസ് ടി /ഒഇസി വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യമുണ്ട്. ഫോണ്‍ : 9645127298, 8547005074.
ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
എലിമുളളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോന്നിയില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസ്സി (ഓണ്‍സ്) കമ്പ്യൂട്ടര്‍ സയന്‍സ് ഡേറ്റ സയന്‍സ് ആന്റ് അനലിറ്റ്ക്സ്, ബി കോം (ഓണ്‍സ്) ലോജിസ്റ്റിക്സ് മാനേജ്മെന്റ് ആന്റ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍, എം കോം ഫിനാന്‍സ് ആന്റ് ടാക്സേഷന്‍, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (ഡേറ്റ അനലിറ്റിക്‌സ്) കോഴ്സുകളിലേക്കാണ് പ്രവേശനം. എസ്‌സി /എസ് ടി /ഒഇസി വിഭാഗക്കാര്‍ക്ക് ഫീസ് ഇല്ല.
വെബ് സൈറ്റ് : www.ihrd.ac.in. ഫോണ്‍ : 9446755765, 9645127298, 0468 2382280.
പോസ്റ്റ് ഓഫീസുകളില്‍ ഇന്റേണ്‍ഷിപ്പ്
യുവജനകാര്യകായിക മന്ത്രാലയം മേരാ യുവ ഭാരത് പോര്‍ട്ടലില്‍ ജില്ലയിലെ പോസ്റ്റ് ഓഫീസ് ഡിവിഷനു കീഴില്‍ ഇന്റേണ്‍ഷിപ്പിന് അവസരം. പത്താം ക്ലാസോ അധിക യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 29. അപേക്ഷകന് അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം. 15 ദിവസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. https://mybharat.gov.in/ മേരാ യുവ ഭാരത് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് എക്‌സ്പീരിയന്‍ഷല്‍ ലേണിംഗ് എന്നതില്‍ അപേക്ഷിക്കണം.
ഫോണ്‍: 7558892580.
കോന്നി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ 10ന്
കോന്നി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ 10ന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.
ഗ്രാമസഭ
ഓമല്ലൂര്‍ പഞ്ചായത്തിലെ ഗ്രാമസഭ ജൂണ്‍ ആറുമുതല്‍ 15 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും.
വാര്‍ഡ്, തീയതി, സമയം, സ്ഥലം ക്രമത്തില്‍.
ചീക്കനാല്‍, ജൂണ്‍ ഒമ്പതിന് ഉച്ചയ്ക്ക് ശേഷം 2.30, സര്‍ക്കാര്‍ എല്‍പിഎസ് ചീക്കനാല്‍.
ഐമാലി വെസ്റ്റ്, ജൂണ്‍ എട്ട് ഉച്ചയ്ക്ക് രണ്ടിന്, എന്‍എസ്എസ് കരയോഗമന്ദിരം ഐമാലി വെസ്റ്റ്.
ഐമാലി ഈസ്റ്റ്, ജൂണ്‍ 11 രാവിലെ 11ന്, എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അമ്പല ജംഗ്ഷന്‍ ഓമല്ലൂര്‍.
പറയനാലി, ജൂണ്‍ 15 ഉച്ചയ്ക്ക് രണ്ടിന്, കമ്മ്യൂണിറ്റി സെന്റര്‍ പറയനാലി.
മണ്ണാറമല, ജൂണ്‍ ഏഴ് ഉച്ചയ്ക്ക് രണ്ടിന്,എംഎസ്‌സിഎല്‍പിഎസ് പുത്തന്‍പീടിക.
പുത്തന്‍പീടിക, ജൂണ്‍ ആറ് ഉച്ചയ്ക്ക് ശേഷം 2.30, സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓമല്ലൂര്‍.
പൈവളളിഭാഗം, ജൂണ്‍ ആറ് ഉച്ചയ്ക്ക് ശേഷം മൂന്നിന്,സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓമല്ലൂര്‍.
വാഴമുട്ടം നോര്‍ത്ത്, ജൂണ്‍ ആറ് രാവിലെ 10.30, എന്‍എസ്എസ് കരയോഗമന്ദിരം വാഴമുട്ടം.
വാഴമുട്ടം, ജൂണ്‍ ആറ് രാവിലെ 11, സര്‍ക്കാര്‍ യുപി സ്‌കൂള്‍ വാഴമുട്ടം.
മുളളനിക്കാട്, ജൂണ്‍ 13 രാവിലെ 10, സെന്റ് മേരീസ് ഓര്‍തഡോക്‌സ് ചര്‍ച്ച് പാരിഷ് ഹാള്‍ മുളളനിക്കാട്.
പന്ന്യാലി, ജൂണ്‍ 13 ഉച്ചയ്ക്ക് ശേഷം 2.30, സര്‍ക്കാര്‍ യുപിഎസ് പന്ന്യാലി.
ആറ്റരികം, ജൂണ്‍ 11 ഉച്ചയ്ക്ക രണ്ടിന്, ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം ഓമല്ലൂര്‍.
ഓമല്ലൂര്‍ ടൗണ്‍, ജൂണ്‍ ഏഴ് ഉച്ചയ്ക്ക് ശേഷം 2.30, ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം ഓമല്ലൂര്‍.
മഞ്ഞിനിക്കര, ജൂണ്‍ ഏഴ് ഉച്ചയ്ക്ക് ശേഷം 2.30, സര്‍ക്കാര്‍ എല്‍പിഎസ് മഞ്ഞിനിക്കര.
ഫോണ്‍ : 0468 2350237.
ഐടിഐ പ്രവേശനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ പ്രവേശനത്തിന് https://itiadmissions.kerala.
റാന്നി സര്‍ക്കാര്‍ ഐടിഐ യില്‍ 2025 വര്‍ഷത്തെ പ്രവേശനത്തിനുളള അപേക്ഷ https://itiadmissions.kerala.